ഹൈദരാബാദ് | ട്വന്റി 20യിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി സഞ്ജു സാംസണ്‍. 11 ഫോറുകളും എട്ട് സിക്സുകളും ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ബൗണ്ടറി കടത്തിയ സഞ്ജു 40 പന്തുകളിൽ സെഞ്ച്വറി തികച്ചു. ട്വന്റി20യിൽ മലയാളി താരത്തിന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയാണിത്.

ബംഗ്ലദേശിനെതിരായ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യൻ താരത്തിന്റെ ട്വന്റി 20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് സഞ്ജു ഹൈദരാബാദിൽ നേടിയത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്. 

ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഉയർന്ന സ്കോറാണിത്. 2022 ൽ ശ്രീലങ്കയ്ക്കെതിരെ ഇഷാൻ കിഷന്‍ നേടിയ 89 റൺസിന്റെ റെക്കോർഡ് സഞ്ജു മറികടന്നു. ഇതേ വർഷം അയർലൻഡിനെതിരെ സഞ്ജു 77 റൺസ് നേടിയിരുന്നു.

ഇതോടെ നാലു മത്സരങ്ങൾ അടങ്ങിയ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സഞ്ജു സാംസൻ്റെ സാധ്യതകൾ വർദ്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here