സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴ സാധ്യത. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് യെല്ലോ അലർട്ട്.
മുന്നണിയിലെ കുരുക്ക് അഴിച്ച് സ്ഥലം മാറ്റം | സർക്കാരിനെ വിവാദ ചുഴിയിലേക്ക് തള്ളിയിട്ട ആരോപണങ്ങളിലെ കേന്ദ്ര കഥാപാത്രം എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി ബറ്റാലിയൻസിലേക്ക് മാറ്റി. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭയിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് സി. പി. ഐ ഇന്നലെ സി.പിഎമ്മിനു കത്ത് നൽകിയിരുന്നു.
ഡി എം കെ പിറന്നു | പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ധാരണയെന്ന് പി.വി. അൻവർ എം.എൽ.എ. പുതിയ ജില്ല വേണം അടക്കമുള്ള ആവശ്യങ്ങളും ഡെമോക്രായിക് മൂവ്മെന്റ് ഫോർ കേരള പ്രഖ്യാപന വേദിയിൽ ഉന്നയിച്ചു.
വയലാർ അവാർഡ് അശോകൻ ചരുവിലിന് | ഇത്തവണത്തെ വയലാർ അവാർഡിന് അശോകൻ ചരുവിൽ അർഹനായി. കാട്ടൂർ കടവ് നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. 27 ന് സമ്മാനിക്കും.
നടൻ സിദ്ദിഖ് ഹാജരാകും | യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യും.
പൈപ്പ് ലൈൻ വാൽവിൻ തകരാർ |അരുവിക്കരയിൽ നിന്ന് നഗരത്തിലേക്കുള്ള ജല വിതരണ പൈപ്പിലെ തകരാറിലായ വാൽവ് മാറ്റി സ്ഥാപിക്കുന്നതിനാൽ ചൊവ്വ രാത്രി എട്ടു മുതൽ അടുത്ത ദിവസം രാവിലെ വരെ നഗരത്തിൻ്റെ പല ഭാഗത്തും ജലവിതരണം തടസപ്പെടും.
അമീബിക്ക് പരിശോധന | അമീമ്പിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കാനുള്ള പിസിആർ പരിശോധന പബ്ലിക് ഹെൽത്ത് ലാബിൽ നടത്തും.
മസ്റ്ററിംഗ് നാളെ വരെ | റേഷൻ മസ്റ്ററിംഗ് നടത്താൻ സർക്കാർ നൽകിയ സമയ പരിധി നാളെ അവസാനിക്കും. 48 ലക്ഷത്തോളം പേർ ഇനിയും മസ്‌റ്ററിംഗ് നടത്താനുണ്ട്.
വിദേശം
മോൺ. കൂവക്കാട് കർദിനാൾ | മാർപ്പാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ (51) കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി മാർപ്പാപ്പ. വൈദികനെ നേരിട്ട് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നത് അപൂർവ്വമാണ്. സീറോ മലബാർ സഭയിലെ ചരനാശ്ശേരി അതിരൂപത അംഗമാണ്. ഇന്ത്യയിൽ നിന്നുള്ള വൈദികനെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് ആദ്യമായാണ്. പുതുതായി 21 പേരെയാണ് മാർപ്പാപ്പ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്.
ഒരു വർഷം പിന്നിടുന്ന യുദ്ധം | മധ്യ ഗാസയിൻ ദെയ്റൽ ബലാഹിൽ അഭയ കേന്ദ്രമായ മസ്ജിദിലും സ്കൂളിലും നടത്തിയ ബോംബ് ആക്രമണങ്ങളിൽ 26 പാലസ്തീൻകാർ കൊല്ലപ്പെട്ടു.
കായികം
ഇന്ത്യയ്ക്ക് വിജയം | ട്വൻ്റി 20 വനിതാ ലോകകപ്പ് രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ.
ഇന്ത്യയ്ക്ക് വിജയം |ട്വൻ്റി 20 യിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ പുരുഷ ക്രിക്കറ്റ് ടീം.
ബാസ്കറ്റ്ബോളിൽ തനിയാവർത്തനം | സംസ്ഥാന സീനിയർ ബാസ്ക്കറ്റ് ബോളിൽ നിലവിലെ ചാമ്പ്യൻമാരായ എറണാകുളം പുരുഷ കിരീടവും തിരുവനന്തപുരം വനിതാ കിരീടവും നിലനിർത്തി.
ശാസ്ത്രം
സൂര്യ വരുന്നു | ചന്ദ്രയാത്ര നടന്നി യാത്രക്കാരെ ഇറക്കി മടങ്ങിവരാൻ സാധിക്കുന്ന കൂറ്റൻ റോക്കറ്റ് ഐ.എസ്. ആർ.ഒ ഒരുക്കുന്നു. സൂര്യക്ക് പുറപ്പെട്ട് നൂറു മണിക്കൂറിൽ ചന്ദ്രനിലെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.