ന്യൂയോര്‍ക്ക്| ബാറ്റിങ് നിര ദുരന്തമായി മാറിയെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ പ്രകടനം ടീം ഇന്ത്യയെ രക്ഷിച്ചു. ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ക്ലാസിക്ക് പോരാട്ടത്തില്‍ ഇന്ത്യക്കു ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. തുടരെ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു തൊട്ടരികെയെത്തിയപ്പോള്‍ പാകിസ്താന്‍ പുറത്താവലിന്റെ വക്കിലുമാണ്.
120 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്താനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ പാക് പടയെ ഇന്ത്യ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിനു 117 റണ്‍സെടുക്കാനേ പാകിസ്താനു കഴിഞ്ഞുള്ളൂ. 31 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് പാക് ടീമിന്റെ ടോപ്‌സ്‌കോററായത്. മറ്റാരെയും 15നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.120 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്താനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ പാക് പടയെ ഇന്ത്യ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിനു 117 റണ്‍സെടുക്കാനേ പാകിസ്താനു കഴിഞ്ഞുള്ളൂ. 31 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് പാക് ടീമിന്റെ ടോപ്‌സ്‌കോററായത്. മറ്റാരെയും 15നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.നേരത്തേ ഒരോവര്‍ ബാക്കിനില്‍ക്കെയാണ് 119 റണ്‍സില്‍ ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തിയത്. 42 റണ്‍സെടുത്ത റിഷഭ് പന്തിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു 31 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളടിച്ചു. നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷര്‍ പട്ടേല്‍ (20), നായകന്‍ രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.