കൊച്ചി | നടി സാമന്തയുടെ പേരില്‍ ആന്ധ്രാപ്രദേശില്‍ ക്ഷേത്രം പണിതു. ഇക്കഴിഞ്ഞ പ്രില്‍ 28 നായിരുന്നു നടി സാമന്ത റൂത്തിന്റെ ജന്മദിനം. സാമന്തയുടെ ഒരു ആരാധകന്‍ നിര്‍മ്മിച്ച നടിയുടെ ക്ഷേത്രത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയായില്‍ വൈറലാകുകയായിരുന്നു. നടിയുടെ 38-ാം ജന്മദിനമാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഘോഷിച്ചത്. വീഡിയോയില്‍, ക്ഷേത്രത്തിന് പുറത്ത് ‘സാമന്തയുടെ ക്ഷേത്രം’ എന്ന് എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് സാമന്തയുടെ രണ്ട് പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു പ്രതിമ സ്വര്‍ണ്ണ നിറത്തിലാണ് നിര്‍മ്മിച്ചത്. സമന്തയുടെ കടുത്ത ആരാധകനായ തെനാലി സന്ദീപാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

അനാഥരായ കുട്ടികള്‍ക്കൊപ്പമാണ് സാമന്തയുടെ പിറന്നാള്‍ കേക്കും മുറിച്ചത്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുശേഷം അനാഥരായ കുട്ടികള്‍ക്കായി വിരുന്ന് ഒരുക്കുകയും ചെയ്തു. ‘ഞാന്‍ ആന്ധ്രാപ്രദേശുകാരനാണ്.’ ഞാന്‍ സാമന്തയുടെ വലിയൊരു ആരാധകനാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ സാമന്തയുടെ ജന്മദിനം ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും സാമന്തയുടെ പിറന്നാളിന് ഞാന്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുകയും കേക്ക് മുറിക്കുകയും ചെയ്യാറുണ്ടെന്നും തെനാലി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here