ന്യൂഡല്‍ഹി | വഖഫ് നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ദൗപതി മുര്‍മു ഒപ്പ് വച്ചതോടെ ബില്‍ നിയമമായി മാറി. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കി. ഖഫ് ബില്‍ ലോക്സഭയില്‍ ഈ മാസം രണ്ടിനും രാജ്യസഭയില്‍ മൂന്നിനുമാണ് പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഈ ബില്ലിനെതിരേ കോടതിയില്‍ പോകുമെന്ന് കോണ്‍ഗ്രസും മുസ്ലിംലീഗും പ്രഖ്യാപിച്ചിട്ടുണ്ട്.