തിരുവനന്തപുരം | കേരളത്തിലുടനീളം കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയും രൂക്ഷമാകുന്നു. വ്യാപകമായ വെള്ളക്കെട്ടും ശക്തമായ കാറ്റും ദുരിതത്തിന് ആക്കംകൂട്ടുകയാണ്. കേരളത്തിലുടനീളം തീവ്രമായ മഴയെത്തുടര്‍ന്ന് വിഴിഞ്ഞം തീരത്ത് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കാസര്‍ഗോഡിന്റെ വടക്കന്‍ ഭാഗങ്ങളും കണ്ണൂര്‍ ജില്ലയിലെ നിരവധി പ്രദേശങ്ങളും കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്ക സമാനമായ അവസ്ഥയിലാണ്. സംസ്ഥാനത്തെ പൊതു ഗതാഗതവും തടസ്സപ്പെടുകയാണ്. വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ വൈകിയോടുന്നു. മരങ്ങള്‍ കടപുഴകി വീണതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്. കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്, കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.