സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് വ്യാഴത്തിന്റെ ഉപഗ്രഹമായ ഒയ്‌റോപയാണ്. ജലത്താല്‍ മൂടപ്പെട്ടുകിടക്കുന്ന ഈ ഉപഗ്രഹത്തില്‍ ജീവനോ ജീവന്റെ കണികളോ ഉണ്ടായേക്കാമെന്ന് നേരത്തെ വിലയിരുന്നപ്പെട്ടതാണ്. അതിനാല്‍ തന്ന ബഹിരാകാശ ഗവേഷകരുടെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ് എക്കാലവും ഒയ്‌റോപ. നാസ അവിടേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.
‘ഒയ്‌റോപ ക്ലിപ്പര്‍’ ദൗത്യം രണ്ടു പതിറ്റാണ്ടോളമായി നാസയുടെ പരിഗണനയിലുള്ളതാണ്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം ഫ്ളോറിഡയിലെ പ്രതികൂല കാലാവസ്ഥകാരണം ഒരാഴ്ചത്തേക്കു മാറ്റി വച്ചിരിക്കുകയാണ്. ഈ മാസംതന്നെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ഒയ്‌റോപ ക്ലിപ്പര്‍ പറന്നുയരം. 2030 ഓടെ ഭ്രമണപഥത്തിലെത്തിക്കാനാണ് പദ്ധതി.