പത്തനംതിട്ട | ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇനി മുതല്‍ പ്രതിദിനം 80,000 പേര്‍ക്കുവരെ മാത്രമാകും പ്രവേശനം. തീര്‍ത്ഥാടകര്‍ ഓണ്‍ലൈനിലൂടെ തന്നെ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണം. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കി.

സീസണ്‍ തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് മുതല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ് വഴിയും ഭക്തര്‍ എത്തുന്നത് ശബരിമലയില്‍ തിരക്ക് കൂടാന്‍ കാരണമാകാറുണ്ട്. ഭക്തരുടെ കൃത്യമായ എണ്ണം കണക്കാക്കാന്‍ സാധിക്കാതെ വരുന്നതുകൊണ്ടാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here