ന്യൂഡല്‍ഹി | സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂൺ 6ന് വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13 ആണ്. ജൂൺ 18 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) എന്നിവരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിനാണ് മൂവരും രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കുന്നത്. ജൂൺ 25നു രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ്. അന്നു തന്നെ വോട്ടെണ്ണുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ഒ​ഴി​വു​വ​രു​ന്ന ഒ​രു സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് നീ​ക്കം സ​ജീ​വ​മാ​ക്കി​യ​തോ​ടെ​യാ​ണ് സിപി​ഐ​യും രംഗത്തുവന്നത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​നു ​​വേ​ണ്ടി കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ വി​ട്ടു​ന​ൽ​കി​യ​ത​ട​ക്കം സിപി​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സീ​റ്റി​ന്​ അ​ർ​ഹ​ത​യു​​ണ്ടെ​ന്നാ​ണ്​ നേ​താ​ക്ക​ളു​ടെ വാ​ദം. ഇ​ക്കാ​ര്യം മു​ന്ന​ണി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കും.യുഡിഎഫിനുള്ള ഒരു രാജ്യസഭ സീറ്റ് മുസ്ലിം ലീഗിന് നൽകാനാണ് തത്വത്തിൽ ധാരണ. ഇത്തവണത്തെ സീറ്റ് ലീഗിന് നൽകാനും അടുത്ത തവണത്തേത് കോൺഗ്രസ് എടുക്കാനുമാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here