തിരുവനന്തപുരം | പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ, പഴയ ലീഗ് വിമര്‍ശന വീഡിയോകള്‍ എല്ലാം കുത്തിപ്പൊക്കിയാണ് ഇടതുമുന്നണി സോഷ്യല്‍മീഡിയായില്‍ ഷൗക്കത്തിനെതിരേ ആഞ്ഞടിച്ചിരുന്നത്. മുസ്‌ളിം സമുദായത്തിനെതിരേ സിനിമയെടുത്ത് പുരസ്‌കാരങ്ങള്‍ നേടിയ സമുദായ വിരുദ്ധനാണ് എന്ന നിലയില്‍ വരെയുള്ള പ്രചരണം പി.വി. അന്‍വര്‍ അടക്കം നടത്തി. അതുകൊണ്ടുതന്നെ ലീഗ് വോട്ടുകള്‍ ചിന്നിച്ചിതറുമെന്നും ആര്യാടന്‍ ഷൗക്കത്ത് വീഴുമെന്നുമെല്ലാം ഇടതുമുന്നണിയടക്കം പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ സോഷ്യല്‍മീഡിയായില്‍ ഇടതുപ്രചാരകര്‍ ലീഗ് പ്രവര്‍ത്തകരുടെ വികാരം ഷൗക്കത്തിനെതിരെ കത്തിക്കുന്ന വീഡിയോകളടക്കം പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതൃത്വത്തിനൊപ്പം ലീഗ് വോട്ടുകള്‍ യുഡിഎഫില്‍ തന്നെ കൃത്യമായി വീണുമെന്നാണ് ഫലം തെളിയിക്കുന്നത്. മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകരുടെ ആവേശവും അതുതെളിയിക്കുന്നു. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വരവുണ്ടായില്ലെങ്കില്‍ ലീഗ് അടക്കം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായിരുന്നു. ഭരണം കിട്ടാതെ ഇനി മുന്നോട്ടുപോകാനാകാത്ത അവസ്ഥ തിരിച്ചറിഞ്ഞതുകൊണ്ട് ലീഗ് വോട്ടുകള്‍ ഒന്നടങ്ങം ചിന്നിച്ചിതറാതെ ആര്യാടന്‍ ഷൗക്കത്തിന് തന്നെ വീണത്.