തിരുവനന്തപുരം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഇടതുമുന്നണിക്ക് തിരിച്ചടി. 2026 ല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ ഈ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. യുഡിഎഫിന്റെ മുന്നേറ്റമാണ് ആദ്യ ഫലം വരുമ്പോള്‍ മുതല്‍ പുറത്തുവന്നത്. 9 റൗണ്ട് കഴിഞ്ഞതോടെ 6000 -ത്തിന് അടുത്ത് ലീഡ് നിലനിര്‍ത്തി ആര്യാടന്‍ ഷൗക്കത്ത് മുന്നേറുകയാണ്. പോത്തുകല്ലില്‍ ഇടതുമുന്നണി പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. 146 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. ഈ പഞ്ചായത്തില്‍ മാത്രമാണ് സ്വരാജിന് മുന്നിട്ട് നില്‍ക്കാനായത്. പി. വി. അന്‍വര്‍ പതിനായിരത്തിലധികം വോട്ട് നേടി ആവേശം പടര്‍ത്തുകയാണ്. യുഡിഎഫിലേക്കുള്ള മുന്നണിപ്രവേശനം ഉറപ്പാക്കുന്ന മുന്നേറ്റമാണ് അന്‍വര്‍ നടത്തിയത്. അന്‍വര്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കില്‍ യുഡിഎഫ് ഫലം മെച്ചപ്പെടുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് പറഞ്ഞതും ഇതിന്റെ സൂചനയാണ്്. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനയിലേക്കാണ്് സ്വരാജിന് ലഭിക്കുന്ന തിരിച്ചടിയെ വിലയിരുത്തുന്നത്.