തിരുവനന്തപുരം | ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലില്‍ തങ്ങളുടെ 11 സൈനികരെങ്കിലും കൊല്ലപ്പെട്ടതായും 78 സൈനികര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സൈന്യം മരണസംഖ്യ അംഗീകരിച്ചു. സൈന്യത്തിലെയും വ്യോമസേനയിലെയും വീരമൃത്യു വരിച്ച സൈനികരുടെ പേരുകളും പുറത്തുവിട്ടു.
പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് നായിക്ക് അബ്ദുള്‍ റഹ്മാന്‍, ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, നായിക്ക് വഖാര്‍ ഖാലിദ്, സിപോയ് മുഹമ്മദ് അദീല്‍ അക്ബര്‍, സിപോയ് നിസാര്‍ എന്നിവരും പാകിസ്ഥാന്‍ വ്യോമസേനയില്‍ നിന്ന് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ്, ചീഫ് ടെക്‌നീഷ്യന്‍ ഔറംഗസേബ്, സീനിയര്‍ ടെക്‌നീഷ്യന്‍ നജീബ്, കോര്‍പ്പറല്‍ ടെക്‌നീഷ്യന്‍ ഫാറൂഖ്, സീനിയര്‍ ടെക്‌നീഷ്യന്‍ മുബാഷിര്‍ എന്നിവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ 35-40 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന റാങ്കിലുള്ള പ്രധാന ഓഫീസര്‍മാരുടെ പേരുവിവരങ്ങള്‍ മാത്രമാണ് പാക്കിസ്ഥാന്‍ സമ്മതിച്ചതും പുറത്തുവിട്ടതും.