ചെന്നൈ | നടന് വിജയ്യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ), തമിഴ്നാട്ടിലുടനീളം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടി ഒരു മെഡിക്കല്‍ വിഭാഗം ആരംഭിച്ചു. ഡോ. ടി. ശരവണനെ മെഡിക്കല്‍ വിഭാഗത്തിന്റെ കോര്‍ഡിനേറ്ററായി നിയമിച്ചതായി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
മെഡിക്കല്‍ പ്രൊഫഷണലുകളുടെ 14 അംഗ സംഘത്തെ ജോയിന്റ് കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. പുതുതായി നിയമിതരായ അംഗങ്ങളില്‍ ഡോ. കെ. വിഷ്ണു, ഡോ. എം.എസ്. രവി, ഡോ. എ അരുണ്‍ പ്രസാത്, ഡോ. എസ് നരേഷ്, ഡോ. എസ് അരവിന്ദ്, ഡോ. ടി. പ്രീതീംഗ, ഡോ. എസ് കാര്‍ത്തിക്, ഡോ. സിത്താര്‍ പാണ്ഡ്യന്, ഡോ. എം മണിമേഗലൈ, ഡോ. എം ഹരി, ഡോ. സി ജെഗധ, ഡോ. സിനോറ പി.എസ്. മോഹിത്, ഡോ. സി തമിഴിനിയന്, ഡോ. സി വിവേക് പാണ്ഡ്യന് എന്നിവരാണുള്ളത്. സംസ്ഥാനത്തുടനീളമുള്ള പാര്‍ട്ടിയുടെ ആരോഗ്യ, വൈദ്യശാസ്ത്ര സംബന്ധിയായ പരിപാടികള്‍ക്ക് ഡോ. ടി. ശരവണന്റെ നേതൃത്വത്തിലും ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദിന്റെ മേല്‍നോട്ടത്തിലുമായിരിക്കും
ല്‍ ഈ ടീം പ്രവര്‍ത്തിക്കുക.
സാമൂഹികക്ഷേമവും പൊതുജനസേവനവും എന്ന നമ്മുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഈ സമര്‍പ്പിത മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംഘം നിര്‍ണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും നടന് വിജയ് അഭ്യര്‍ത്ഥിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, തമിഴ്നാട്ടില്‍ പ്രധാന പ്രതിപക്ഷമായി മാറുകയെന്ന പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ വിംഗ് പോലുള്ള പ്രത്യേക വിഭാഗങ്ങളുടെ രൂപീകരണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.