വഡോദര | പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ നടത്തിയ റോഡ് ഷോ ജനസാഗരമായി. ‘ഭാരത് മാതാ കി ജയ്’, ‘മോദി-മോദി’, ‘വന്ദേമാതരം’ എന്നിങ്ങനെ മുദ്രാവാക്യങ്ങളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ‘സിന്ദൂര്‍ സമ്മാന്‍ യാത്ര’യില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനുപേരാണ് തടിച്ചുകൂടിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ദേശീയ പതാക വീശുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തെ സന്ദര്‍ശനം ഏറ്റവും വലിയ ആവേശമായി മാറിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയതയെയും സാംസ്‌കാരിക മൂല്യങ്ങളുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ശക്തമായ സന്ദേശം നല്‍കിക്കൊണ്ടാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ കുടുംബങ്ങളുടെ ശക്തിയെ അദ്ദേഹം പ്രശംസിച്ചു. ഗുജറാത്തിലെ ജനങ്ങളുടെ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. ഇന്ത്യന്‍ പാരമ്പര്യങ്ങളെ ബഹുമാനിക്കേണ്ടത് എത്ര പ്രധാനമാണെന്നും കേണല്‍ സോഫിയ ഖുറേഷിയെപ്പോലുള്ള സ്ത്രീകള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയുടെയും ധൈര്യത്തിന്റെയും ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here