കൊച്ചി | വഖഫ് ബില്‍ ലോക്‌സഭയില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ സമരക്കാരുടെ ആഹ്ലാദ പ്രകടനം. പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് പ്രകടനം നടന്നത്. പടക്കംപൊട്ടിച്ചാണ് ആ നിമിഷത്തെ മുനമ്പത്തുകാര്‍ വരവേറ്റത്.

തങ്ങളെ നേരിട്ട് അറിയാത്ത കേന്ദ്രമന്ത്രി കിരണ്‍ റിജിജുവരെ തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചെന്നും ഹൈബി ഈഡന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു വാക്കുപോലും മിണ്ടിയില്ലെന്നും സമരക്കാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയിക്കും, ജോര്‍ജ് കുര്യനും നന്ദി പ്രകടിപ്പിച്ച മുനമ്പത്തുകാര്‍ പ്രതിപക്ഷ എംപിമാര്‍ കേരളത്തിലെത്തുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ സമ്മാനം കരുതിവച്ചിട്ടുണ്ടെന്നും മാദ്ധ്യമങ്ങളെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here