മുംബൈ | പ്രശസ്ത മറാത്തി നടന്‍ ഡോ. വിലാസ് ഉജാവാനെ (70) അന്തരിച്ചു. മുംബൈയിലെ ബോറിവാലിയിലെ ഓം ആശുപത്രിയിലായിരുന്നു അന്ത്യം. നാഗ്പൂരില്‍ ജനിച്ചു വളര്‍ന്ന ഡോ. ഉജാവാനെ കോളേജ് പഠനകാലത്ത് ആയുര്‍വേദത്തില്‍ ബിരുദം നേടുന്നതിനിടയിലാണ് പെര്‍ഫോമിംഗ് ആര്‍ട്സിലേക്ക് തിരിഞ്ഞത്. നാടക നടന്‍ എന്ന നിലയില്‍ പേരെടുത്തശേഷമാണ് പ്രൊഫഷണലാകാനുള്ള ആഗ്രഹത്തോടെ പിന്നീട് പൂനെയിലേക്കും ഒടുവില്‍ മുംബൈയിലേക്കും താമസം മാറിയത്. തുടര്‍ന്ന് നാടകങ്ങള്‍, സീരിയലുകള്‍, സിനിമകള്‍ എന്നിവയിലൂടെ മറാത്തി കുടുംബങ്ങളില്‍ പരിചിതമായ മുഖമായിത്തീര്‍ന്നു. വടല്‍വത് എന്ന പരമ്പരയിലെ അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശസ്തമാണ്.