തിരുവനന്തപുരം | ഭരണവിരുദ്ധ വികാരമില്ലെന്ന് ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജ്. ഇടതുസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ ജനം തള്ളിക്കളഞ്ഞൂവെന്നും ലൈഫ് വീടുകള്‍ നല്‍കിയും പെന്‍ഷന്‍ നല്‍കിയും വേണ്ടാ എന്നാണ് ജനം വിലയിരുത്തിയതെന്ന് പറയാന്‍ കഴിയില്ലല്ലോ. ജനത്തിന് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എം. സ്വരാജ് പറഞ്ഞു. സ്വന്തം ബൂത്തിലും പോത്തുകല്ലിലും പിന്നില്‍പോയത് സ്ഥാനാര്‍ത്ഥി മോശമെന്ന് വിലയിരുത്തുന്നത് അരാഷ്ട്രീയ നിലപാടാണ്. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതുകൊണ്ട് തോറ്റാലും സന്തോഷമേ ഉള്ളൂ. ഇടതുപക്ഷം ആഗ്രഹിച്ച രീതിയില്‍ പ്രചരണം നടത്തി. ശരിയായ നിലപാടുകള്‍ എപ്പോഴും വിജയിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2026 -ലെ തെരഞ്ഞെടുപ്പുഫലം നോക്കിയിരുന്ന് കാണാമെന്നും പ്രതിപക്ഷനേതാവിന് വിഡി സതീശന് കൊടുങ്കാറ്റുപോലെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കാമെന്നും എം. സ്വരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here