തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന വിശദമായ 108 പേജുള്ള ബുക്ക്ലെറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കി.

രാജ്യത്തെ എല്ലാ പിഎസ്സി (പബ്ലിക് സര്‍വീസ് കമ്മീഷന്‍) നിയമനങ്ങളുടെയും 66% കേരളത്തിലാണെന്നും ഇതുവരെ ഒരു ലക്ഷത്തിലധികം നിയമനങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വികസന നേട്ടങ്ങളടങ്ങിയ ബുക്ക് ലറ്റില്‍ പറയുന്നു.
വിവിധ മേഖലകളിലായി 10,000-ത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും ഇതില്‍ പരാമര്‍ശിക്കുന്നു. 108 പേജുള്ള ലഘുലേഖ വിഴിഞ്ഞം തുറമുഖത്തെ ഒരു പ്രധാന വികസന പദ്ധതിയായി അവതരിപ്പിക്കുന്നു. വ്യവസായ സൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ചുവടുവയ്പ്പുകള്‍, ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ‘ഇയര്‍ ഓഫ് എന്റര്‍പ്രൈസസ്’ പദ്ധതി, സുസ്ഥിര വികസനത്തില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം എന്നിവയും ഹൈലറ്റ് ചെയ്യുന്നുണ്ട്.

നോര്‍ക്ക പദ്ധതികള്‍, ഇ-ഗവേണന്‍സ് സേവനങ്ങളുടെ വിപുലീകരണം, കടുത്ത ദാരിദ്ര്യ നിര്‍മാര്‍ജന ശ്രമങ്ങള്‍ തുടങ്ങിയ പ്രധാന സംരംഭങ്ങള്‍ സര്‍ക്കാര്‍ അതിന്റെ പ്രധാന നേട്ടങ്ങളില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here