ബെംഗളൂരു | കര്‍ണാടക മുന്‍ ഡയറക്ടര്‍ ജനറലും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസുമായ ഓം പ്രകാശിനെ ഇന്ന് (ഞായര്‍) ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഓം പ്രകാശിന്റെ മൂന്നുനില വീടിന്റെ താഴത്തെ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാര്യ പല്ലവിയാണ് വിവരം പോലീസിനെ അറിയിച്ചത്.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2015 ല്‍ കര്‍ണാടകയിലെ 38-ാമത് ഡിജി & ഐജിപിയായി സേവനമനുഷ്ഠിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഓം പ്രകാശിന്റെ ഭാര്യയെയും മകളെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.