മുംബൈ | ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു. സഞ്ജയ് കപൂറിന്റെ സുഹൃത്തും നടനുമായ സുഹേല്‍ സേത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇംഗ്ലണ്ടില്‍ വച്ചാണ് സഞ്ജയ് കപൂര്‍ മരണപ്പെട്ടത്. ഹൃദയാഘാതമാണ് സഞ്ജയ് കപൂറിന്റെ മരണത്തിന് കാരണം.
2003 സെപ്റ്റംബര്‍ 29 നാണ് സഞ്ജയ് കപൂര്‍ നടി കരിഷ്മയെ വിവാഹം ചെയ്തത്. മകള്‍ സമൈറ, മകന്‍ കിയാന്‍ എന്നീ രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. 2015 -ലാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. 2016 -ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് സഞ്ജയ് കപൂര്‍ പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചു.