ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂര്‍ വിജയിച്ചതിന്റെ ആഹ്‌ളാദത്തിലാണ് രാജ്യം. എന്നാല്‍ മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. അതുകൊണ്ടുതന്നെ പാക്കിസ്ഥാന് തിരിച്ചടിക്കാതിരിക്കാന്‍ കഴിയില്ല. പാക്കിസ്ഥാന്റെ തുടര്‍ നീക്കങ്ങള്‍ സസൂക്ഷ്മം നീരീക്ഷിക്കുകയാണ് ഇന്ത്യന്‍ സൈന്യം. പ്രത്യാക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടി വീണ്ടും പാക്കിസ്ഥാന് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് കാത്തിരിക്കയാണ് ഇന്ത്യന്‍ സേന. കര-നാവിക-വ്യോമസേനകള്‍ എന്തിനും സജ്ജമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള നീക്കം റദ്ദാക്കി.

മെയ് 13 നും 17 നും ഇടയില്‍ മോദി ക്രൊയേഷ്യ, നോര്‍വേ, നെതര്‍ലാന്‍ഡ്സ് എന്നിവ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. നോര്‍വേയില്‍ നടക്കുന്ന നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതും അദ്ദേഹത്തിന്റെ യാത്രാ പരിപാടിയില്‍ ഉള്‍പ്പെടുന്നു. ”സന്ദര്‍ശനം റദ്ദാക്കി,” ബന്ധപ്പെട്ട രാജ്യങ്ങളെ സംഭവവികാസങ്ങള്‍ യഥാസമയം അറിയിച്ചിട്ടുണ്ടെന്ന് ഒരു വൃത്തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here