തിരുവനന്തപുരം | ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പിടിവിട്ട് സ്വര്‍ണ്ണവില കുതിക്കുന്നു. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി പവന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയായി മാറിയത് വ്യാപാരികളെ വരെ ഞെട്ടിച്ചു. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പണിക്കൂലി ഉള്‍പ്പെടെ 74,000 രൂപയിലേറെ കൊടുക്കണമെന്ന സ്ഥിതിയാണ്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 100 ഡോളറിലധികം വര്‍ദ്ധിച്ചതോടെയാണ് സ്വര്‍ണ്ണവില ഉയര്‍ന്നത്. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നെങ്കിലും 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിനു വര്‍ധിച്ചത് 2,680 രൂപയാണ്.