തിരുവന്തപുരം | ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയെത്തുടര്‍ന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലൂടെ നടത്തിയ കോടികളുടെ നികുതി വെട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ് നല്‍കി പൊലീസ്. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളുകയും അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ഇപ്പോള്‍ സൗബിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്. സൗബിനു പുറമേ നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടിസയിച്ചിട്ടുണ്ട്. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.