കൊല്ലം | കൊല്ലം കളക്‌ട്രേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ ഒന്നു മുതല്‍ മൂന്നവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെവിട്ടു. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2016 ജൂണ്‍ 15നായിരുന്നു സംഭവം. ഒക്ടോബര്‍ 29 ന് വിധി പറയാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കോടതി കൂടുതല്‍ വ്യക്തത തേടുകയായിരുന്നു. വീണ്ടും വാദം കേട്ട ശേഷമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. 2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്ഫോടനം നടത്തിയത്. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നിരോധിത സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവര്‍ത്തകരാണ് തമിഴ്നാട് മധുര സ്വദേശികളായ പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here