സംസ്ഥാനം

കാലാവസ്ഥ | അടുത്ത അഞ്ചു ദിവസം മിന്നലോടു കൂടി ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി | പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തീയതി ഈ മാസം 13 ല്‍ നിന്ന് 20 ലേക്കു മാറ്റി. കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും ആവശ്യം പരിഗണിച്ചുളള നടപടി.

പട്ടികവിഭാഗം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ തസ്തിക മറ്റുള്ളവര്‍ക്ക് | പട്ടികവിഭാഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റിന് രണ്ടു തവണ അപേക്ഷ ക്ഷണിച്ചിട്ടും അര്‍ഹതയുള്ള അപേക്ഷകരില്ലെങ്കില്‍ പകരം ആ തസ്തിക മറ്റു വിഭാഗക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. സമാനമായ മറ്റൊരു തസ്തികയില്‍ പട്ടികവിഭാഗക്കാര്‍ക്കു നിയമനം ഉറപ്പാക്കും. രണ്ടു തവണ അപേക്ഷ ക്ഷണിച്ചിട്ടും ആരെയും കിട്ടിയില്ലെങ്കില്‍ ആ തസ്തികയുടെ യോഗ്യതയില്‍ ഇളവു വരുത്തുന്നതാണ് നിലവിലെ രീതി.

വയനാട് പുനരധിവാസത്തിന് എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നത് തടഞ്ഞു | വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ നെടുമ്പാല എസ്‌റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കല്‍പ്പറ്റ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയും ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

നേതൃത്വത്തിനെതിരെ സന്ദീപ് വാര്യര്‍, പാലക്കാട്ടേക്കില്ല | ബി.ജെ.പി നേതൃത്വത്തിലെ ഗ്രൂപ്പിസം പരസ്യമാക്കിയും അവഹേളിക്കുന്നത് തുറന്നു പറഞ്ഞും സന്ദീപ് വാര്യര്‍. പാര്‍ട്ടി വിടുന്നതു തടയാന്‍ ആര്‍.എസ്.എസിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും തീവ്രശ്രമം.

പിഎസ്‌സി ജാതി അന്വേഷിക്കേണ്ടതില്ല | ഉദ്യോഗസ്ഥരുടെ ജാതി സംബന്ധിച്ചു സംശയമുണ്ടായാല്‍ അന്വേഷണം നടത്താനോ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ പി.എസ്.സിക്കു അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചു. തട്ടിപ്പു കാട്ടിയാണ് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്ന് സംശയം തോന്നിയാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ റവന്യൂ വകുപ്പിനോ റഫര്‍ ചെയ്യണം.

കൊല്ലം കലക്ടറേറ്റിലെ സ്‌ഫോടനത്തില്‍ 3 പ്രതികള്‍ കുറ്റക്കാര്‍ | കലക്‌ട്രേറ്റ് ബോംബ് സ്‌ഫോട കേസില്‍ ആദ്യ മൂന്നു പ്രതികള്‍ കുറ്റക്കാനെന്ന് കോടതി കണ്ടെത്തി. ഒരു പ്രതിയെ വെറുതെ വിട്ടു. ശിക്ഷ സംബന്ധിച്ച് ഇന്ന് അന്തിമ വാദം കേള്‍ക്കും.

ദേശീയം

മഞ്ഞുതാടക വിസ്തൃതി 33 ശതമാനം കൂടി | കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഹിമാലയത്തിലുണ്ടാകുന്ന മഞ്ഞുരുകല്‍ കാരണം രാജ്യത്തെ മഞ്ഞുതടാകങ്ങളുടെ വിസ്തൃതി കൂടിന്നതായി കേന്ദ്ര ജല കമ്മിഷന്‍. 2011ല്‍ തടാകങ്ങളുടെ വിസ്തൃതി 1962 ഹെക്ടര്‍ ആയിരുന്നെങ്കില്‍ 2024 ല്‍ ഇത് 33 ശതമാനം വര്‍ദ്ധിച്ച് 2623 ഹെക്ടര്‍ ആയി.

മിഗ് 29 വിമാനം തകര്‍ന്നു വീണു | ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ബാഗ സോനിഘ ഗ്രാമത്തിലെ വയലില്‍ വ്യോമസേനുടെ മിഗ് -29 യുദ്ധവിമാനംതകര്‍ന്നു വീണു. ഇന്നലെ വൈകിട്ട് 5 മണിയോടെ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് പെലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും രക്ഷപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഡിജിപിയെ മാറ്റി | നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ മാറ്റി.

വിദേശം

കാനഡ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ ആക്രമണം | കാനഡയില്‍ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തില്‍ ഞായറാഴ്ച ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തി. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.

അമേരിക്കയില്‍ ഇന്ന് വിധിദിനം | ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നിലവിലെ അമേരിക്കന്‍ വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രപിനൂം ഇടയില്‍ നടക്കുന്ന വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിധി ദിനം ഇന്ന്. വോട്ടവകാശമുള്ള 23 കോടി പേരില്‍ ഏഴു കോടിയിലേറെപ്പേരും മുന്‍കൂര്‍ ഉപയോഗിച്ച് ഇതിനകം വോട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറു മുതല്‍ ആദ്യ സൂചനകള്‍ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here