ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കൊഹാത് എന്‍ക്ലേവില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹോളി ആഘോഷത്തിന് വീട്ടിലേക്കുപോയ ജോലിക്കാരന്‍ പകരമായി ഏര്‍പ്പാടാക്കിയ സുഹൃത്താണ് കൊലനടത്തിയതെന്നാണ് വിവരം. വൃദ്ധ ദമ്പതികളെ മുമ്പ് പരിചരിച്ചിരുന്ന രവി എന്ന സഹായിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 4 ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊലനടത്തിയയാള്‍ എടുത്തുകൊണ്ടുപോയതായും തെളിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. പിതംപുരയില്‍ സ്ഥിതി ചെയ്യുന്ന കൊഹാട്ട് എന്‍ക്ലേവിലാണ് സംഭവം നടന്നത്.