• updating…
    • ചോദ്യം ചെയ്യലിനുശേഷം പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചു.
    • മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം. കണ്ണപുരത്തുവച്ച് കസ്റ്റഡിയിലെടുത്ത ദിവ്യയെ പോലീസ് ചോദ്യം ചെയ്തു. അതേസമയം, പോലീസും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്തുവച്ച് ദിവ്യ കീഴങ്ങിയെന്നാണ് വിവരം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.
    • ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘവും നീക്കം തുടങ്ങി…
    • മുന്‍കൂര്‍ ജാമ്യത്തിന് ദിവ്യ മേല്‍ക്കോടതിയെ സമീപിക്കില്ലെന്ന് സൂചന, കീഴടങ്ങാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

കണ്ണൂര്‍ | എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മൂന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. ഉത്തരവ് ലഭിച്ചശേഷം അതുപഠിച്ച് തുടര്‍ നടപടികള്‍ സ്വൗകരിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകര്‍ പ്രതികരിച്ചു.

ജാമ്യം നിഷേധിച്ചതോടെ ദിവ്യയുടെ തുടര്‍ നീക്കങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. കീഴടങ്ങാനാണ് തീരുമാനിക്കുന്നതെങ്കില്‍ കോടതിക്കു മുന്നിലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ മുന്നില്‍ ഹാജരാകാം. അല്ലെങ്കില്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയാണ് ദിവ്യയ്ക്കു മുന്നിലുള്ള മറ്റൊരു ഉപാധി.

LEAVE A REPLY

Please enter your comment!
Please enter your name here