തിരുവനന്തപുരം | ജമ്മു കശ്മീരില്‍ 26 വിനോദസഞ്ചാരികളെ വെടിവയ്ച്ചുകൊന്ന ഭീകരാക്രമണത്തില്‍ ആശങ്കയും മരിച്ചവര്‍ക്ക് അനുശോചനവും അറിയിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, വിനോദസഞ്ചാരികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ആശങ്കയുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പറഞ്ഞു.
”അനന്ത്നാഗ് ജില്ലയിലുണ്ടായ ആക്രമണത്തില്‍ വിനോദസഞ്ചാരികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. മരിച്ചവരുടെ അടുത്ത ബന്ധുക്കളെ ഞങ്ങള്‍ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു ” – ഇതായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വക്താവാവിന്റെ പ്രതികരണം. പഹല്‍ഗാമിലെ ഭീകരാക്രമണം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടശേഷമാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്.