കൊച്ചി | പവന് 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. ഈ മാസം രണ്ടാം തവണയാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ തിരികെ ഓഹരിയിലേക്ക് നിക്ഷേപിച്ചു തുടങ്ങി. ഇതാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം.