സംസ്ഥാനം
റേഷന്‍ മസ്റ്ററിംഗ് നവംബര്‍ 5വരെ നീട്ടി | സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍കാര്‍ഡ് അംഗങ്ങള്‍ക്കുള്ള മസ്റ്ററിംഗ് അടുത്തമാസം അഞ്ചുവ െനീട്ടി.
സ്വര്‍ണ്ണക്കുതിപ്പ് @ 58,880 | പവന് 520 രൂപ വര്‍ദ്ധിച്ചതോടെ 58,880 രൂപയായി. വ്യാഴാഴ്ച പവനു 440 രൂപ കുറഞ്ഞതിനു ശേഷമാണ് ഈ വില വര്‍ദ്ധനവ്.
ആരോഗ്യ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാര്‍ കോടതിയിലേക്ക് | ആരോഗ്യ സര്‍വലകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹന്‍ കുന്നുമ്മലിനു പുനര്‍നിയമനം നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍െ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.
പ്രണബ് ജ്യോതിനാഥിന് ഒരേ സമയം രണ്ട് നിയമനം | സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ അലുമിനിയം കോര്‍പ്പറേഷനില്‍ വിജിലന്‍സ് ഓഫീസറായി നിയമിച്ച ഉദ്യോഗസ്ഥനെ. തല്‍ക്കാലം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിക്കാന്‍ പ്രണബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അരുണ്‍ എസ്. നായര്‍ ശബരിമലയില്‍ എ.ഡി.എം | മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പ്രവേശന പരീക്ഷാ കമ്മിഷണര്‍ അരുണ്‍ എസ് നായര്‍ ഐഎഎസിനെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എഡിഎം) ആയി നിയമിച്ചു.
നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുത് | ചികിത്സാപ്പിഴവ് ആരോപിച്ചുള്ള പരാതികളില്‍ ബന്ധപ്പെട്ട മേഖലയിലെ മെഡിക്കല്‍ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്‌സുമാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ പ്രശാന്തിനു സസ്‌പെന്‍ഷന്‍ | കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അഴിമതി ആരോപം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജ് ഇലക്ട്രിക്കല്‍ ഹെല്‍പ്പര്‍ ടി.വി. പ്രശാന്തിനെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മണ്ണുനീര്‍കോരല്‍ | ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്‌സവത്തിന്റെ താന്ത്രിക ചടങ്ങായ മണ്ണുനീര്‍കോരല്‍ നടക്കു. ഉത്സവത്തിനു 31ന് കൊടിയേറും.
ദേശീയം
കര്‍ണാടക ഇരുമ്പയിര് കേസ് | കര്‍ണാടക ഇരുമ്പയിര് കടത്തുകേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്കു ഏഴൂ വര്‍ഷം തടവും 44.25 കോടി രൂപ പിഴയും വിധിച്ചു.
വ്യാജ ബോംബ് ഭീഷണി വിവരങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നല്‍കണം | വിമാനങ്ങള്‍ക്കു നേരെ തുടര്‍ന്നയായി ഉണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സമൂഹിക മാധ്യമ കമ്പനികള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്ന് നിര്‍ദേശം.
കിഴക്കല്‍ ലഡാക്കില്‍ വീണ്ടും സംയുക്ത പെട്രോളിംഗ് | കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ദെപ്‌സാങ് എന്നിവിടങ്ങളില്‍ ഈ മാസം 30ന് ഇന്ത്യയും ചൈനയും സംയുക്ത പെട്രോളിംഗ് പുനരാരംഭിക്കും.
വിദേശം
ഇറാന് ഇസ്രയേലിന്റെ സൈനിക മറുപടി | ഇറാന്‍ ഒരു മാസം മുമ്പ് നടത്തിയ ആക്രമണങ്ങള്‍ക്കു മറുപടിയായി ടെഹ്‌റാന്‍ അടക്കം ഇറാനില്‍ മൂന്നു പ്രവിശ്യകളിലെ സൈനിക താവളങ്ങളില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. നാലു സൈനികള്‍ കൊല്ലപ്പെട്ടു.
ഇന്ത്യക്കാരെ ഉള്‍പ്പെടെ നാടു കടത്തി യു.എസ് | അടുത്തമാസം അഞ്ചിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യക്കാരുള്‍പ്പെശട 1.60 ലക്ഷം പേരെ യു.എസ്. ആഭ്യന്തര സുരക്ഷാവകുപ്പ് നാടുകടത്തി. മതിയായ താമസ രേഖകളില്ലാത്തവരെയാണ് കഴിഞ്ഞ ജൂണിനുശേഷം 495 പ്രത്യേക വിമാനങ്ങളിലായി 145 രാജ്യങ്ങളിലേക്കു തിരിച്ചയച്ചത്.
കായികലോകം
കവീസിന് 113 റണ്‍സ് ജയവും ഇന്ത്യയിലെ ആദ്യ പരമ്പരയും | രണ്ടാം ഇന്നിംങ്്‌സില്‍ ന്യൂസീലന്‍ഡ് മുന്നോട്ടുവച്ച 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 245 റണ്‍സില്‍ അവസാനിച്ചു. കവീസിന് 113 റണ്‍സ് ജയവും പരമ്പരയും.