സംസ്ഥാനം
തലപ്പത്തെ നാവനക്കത്തിലും ഗ്രൂപ്പിസത്തിനും മുഖ്യന്റെ സസ്‌പെന്‍ഷന്‍ | അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടര്‍ ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തു. തന്റെ ഭാഗം കേട്ടില്ലെന്നും നേരിടുന്നത് വിചിത്ര നടപടിയെന്നും എന്‍. പ്രശാന്ത് പ്രതികരിച്ചു.
തെരുവുനായകളുടെ വന്ധ്യംകരണം വഴിമുട്ടി | എല്ലാ പഞ്ചായത്തുകളിലും എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങി തെരുവു നായ വന്ധ്യംകരണം നടത്തുന്നതില്‍ സംസ്ഥാനത്ത് ഗുരുതര വീഴ്ച. കേന്ദ്രമാനദണ്ഡങ്ങളില്‍ ഇളവു നല്‍കിയിട്ടും തദ്ദേശ മൃഗസംരക്ഷണ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പദ്ധതിക്ക് തിരിച്ചടി.
സംസ്ഥാനത്തെ 50 ലക്ഷത്തില്‍ പുകുതിക്കും ജീവിതശൈലി രോഗങ്ങള്‍ | ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രണ്ടാംഘട്ട സ്‌ക്രീനിംഗ് 50ലക്ഷം പേരില്‍ 23.2 ലക്ഷം പേര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി. 1.10 ലക്ഷത്തിന് ക്യാന്‍സര്‍ സാദ്ധ്യത. 1,45,867 പേരെ ടി.ബി പരിശോധനയ്ക്കാ യും 2,10,641 പേരെ ശ്വാസകോശസംബന്ധമായ പരിശോധന യ്ക്കായും റഫര്‍ ചെയ്തു. നിലവില്‍ രക്താ തിമര്‍ദ്ദം മാത്രമുള്ള 6,53,541 പേരുടെയും പ്രമേഹം മാത്രമുള്ള 4,31,448 പേരുടെയും ഇവ രണ്ടു മുള്ള 2,71,144പേരുടെയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി.
അഞ്ചുവയസുകാരിയ പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ | അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ തമിഴ്‌നാട് ശിവകാശി തളുക്കുപെട്ടി സ്വദേശി അലക്‌സ് പാണ്ഡ്യനെയാണ് (23) പത്തനംതിട്ട അഡിഷനല്‍ ആന്‍ ഡ് ഡിസ്ട്രിക്ട് സെഷന്‍സ് കോടതി (1) ജഡ്ജി എസ്.ജയകുമാര്‍ ജോണ്‍ വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷ കൂടാതെ വിവിധ വകുപ്പുകളിലായി 134 വര്‍ഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും വിധിച്ചു. 2021 ഏപ്രില്‍ അഞ്ചിനാണ് സംഭവം.
മുനമ്പം ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്നു മുഖ്യമന്ത്രി | മുനമ്പം ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. കോട്ടപ്പുറം ബിഷപ് ഡോ. അംബാസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുനമ്പം കടപ്പുറം ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ കൂടിക്കാഴ്ച യ്‌ക്കെത്തിയപ്പോഴാണ് മുഖ്യമന്തി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ആദ്യമായി വനിതാ സഫേദാര്‍ | പവര്‍ ലിഫ്റ്റിംഗ് താരമായിരുന്ന കെ. സജി ഔദ്യോഗിക ജീവിതത്തിലും ചരിത്രം കുറിച്ചു. വെള്ള ചുരിദാറിനു കുറുടെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും വെള്ളതലപ്പാവും ധരിച്ച ഈ വനിതാ സഫേദാറിനെ ഇനി ആലപ്പുഴ കലക്ടറേറ്റില്‍ കാണാം. കലക്ടറേറ്റിലെ ഓഫീസ് അസിസ്റ്റന്റായിരുന്ന സജി സഫേദാറിന്റെ തസ്തിക ഒഴിവു വന്നപ്പോള്‍ അപേക്ഷിക്കുകയായിരുന്നു.
ശൈശവ വിവാഹം തടയാന്‍ ഹൈക്കോടതി ഇടപെടല്‍ | ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വയനാട്ടിലെ ഗോത്രവിഭാഗങ്ങളില്‍ അവബോധം വളര്‍ത്താന്‍ ദീര്‍ഘകാല പദ്ധതി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വോളന്റിയര്‍മാരുടെയും സ്വാധീനമുള്ള വ്യക്തികളുടെയും സന്നദ്ധ സംഘനകളുടെയും സഹകരണത്തോടെ പദ്ധതി തയ്യാറാക്കാന്‍ വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ (ഡി.എല്‍.എസ്.എ) ചുമതലപ്പെടുത്തി.
ദേശീയം
മണിപ്പൂരില്‍ സിആര്‍പിഎഫ് കുക്കു ഏറ്റുമുട്ടലില്‍ 11 മരണം | മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കുക്കി സായുധ വിഭാഗത്തിലെ 11 പേര്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് രണ്ടോടെ ജിരിബാമിലെ ബൊറോബെക്ര പോലീസ് സ്‌റ്റേഷനും സമീപത്തെ സിആര്‍പിഎഫ് പോസ്റ്റും കുക്കു അവാന്തരവിഭാഗമായ മാര്‍ ഗോത്രത്തിലെ സായുധ വിഭാഗം ആക്രമിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
രൂപയ്ക്കു വീണ്ടും റെക്കോര്‍ഡ് താഴ്ച | തുടര്‍ച്ചയായ നാലാം വ്യാപാര ദിനത്തിലും രൂപയുടെ മൂല്യത്തില്‍ ഇടിവ്. രണ്ടു പൈസ കൂടി ഇടിഞ്ഞ ഇന്നലെ ഡോളറിനെതിരെ 84.39 ല്‍ എത്തി.
മതപരിവര്‍ത്തനം നടത്തിയാല്‍ സംഘടനകളുടെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കണം | നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സന്നദ്ധ സംഘടനകളുടെ എഫ.്‌സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മതപരിവര്‍ത്തനത്തിനു പുറമേ ദുരുദ്ദേശ്യത്തോടെയുള്ള പ്രതിഷേധങ്ങള്‍ക്ക് പ്രേരണ നല്‍കുകയോ ഭീകരസംഘടനകളുമായി ബന്ധമുണ്ടാക്കുകയോ ചെയ്താലും എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം തിങ്കളാഴ്ച ഇറക്കിയ നോട്ടീസില്‍ പറയുന്നു.
ബി.ആര്‍.ഗവായി നാല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ | സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആര്‍. ഗവായിയെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടി (നാല്‍സ) എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായിരുന്ന സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനെ തുടര്‍ന്നാണിത്. ചീഫ് ജസ്റ്റിസ്, നാല്‍സയുടെ പേട്രണ്‍-ഇന്‍-ചീഫും, സീനിയോറിറ്റിയില്‍ അദ്ദേഹത്തിന് താഴെയുള്ള മുതിര്‍ന്ന ജഡ്ജി എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ്.
കായിക ലോകം
തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം, മലപ്പുറത്തിന് ഓവറോള്‍ അത്‌ലറ്റിക്‌സ് കിരീടം | ഒളിംപിക്‌സ് മാതൃകയില്‍ നടത്തിയ സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം. അത്‌ലറ്റിക്‌സ്, അക്വാറ്റിക്‌സ്, ഗെയിംസ് വിഭാഗങ്ങളിലായി മത്സരം നടന്ന മേളയില്‍ 227 സ്വര്‍ണവും 150 വെള്ളിയും 164 വെങ്കലവും സഹിതം 1935 പോയിന്റുമായാണ് തിരുവനന്തപുരം ചാമ്പ്യന്‍മാരായത്. 80 സ്വര്‍ണമടക്കം 848 പോയിന്റുമായി തൃശൂര്‍ റണ്ണറപ്പായി. 64 സ്വര്‍ണമടക്കം 824 പോയിന്റുമായി മലപ്പുറം മൂന്നാമതെത്തി. ഗെയിംസ്, അക്വാറ്റി ക്‌സ് വിഭാഗങ്ങളില്‍ തിരുവനന്തപുരവും അത്‌ലറ്റി ക്‌സില്‍ മലപ്പുറവും ജേതാക്കളായി. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി അത്‌ലറ്റിക്‌സ് ഓവ റോള്‍ കിരീടം ചൂടിയ മലപ്പുറം വാരികൂട്ടിയത് 247 പോയിന്റാണ്. മുന്നറിയിപ്പില്ലാതെ ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് ഡിവിഷനുകളെയും ചാമ്പ്യന്‍പട്ടത്തിനു പരിഗണിച്ചത് സമാപനവേദിയില്‍ വിവാദത്തിനു തിരികൊളുത്തി.