സംസ്ഥാനം
കളിയാട്ടത്തിനിടെ വെടിക്കെട്ടു പുരയ്ക്ക് തീപിടിച്ചു…| നിലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കട്ട് അപടത്തില്‍ 154 പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്. വീര്യം കുറഞ്ഞ പടക്കങ്ങളാണ് പൊട്ടയതെന്നാണ് പ്രാഥമിക നിഗമനം. വെടിക്കെട്ടിന് അനുമതി വാങ്ങിയിട്ടില്ല. കളിയാട്ടത്തിനിടെ, രാത്രി 12.30 ഓടെയായിരുന്നു അപകടം. വിവിധ സ്ഥലങ്ങളിലെ കളിയാട്ടത്തിനു തുടക്കം കുറിക്കുന്നത് (ഉത്തര മലബാറിലെ തെയ്യം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്) ഈ ക്ഷേത്രത്തിലെന്ന നിലയില്‍ ഇവിടം പ്രസിദ്ധമാണ്.
വൈദ്യുതി നിരക്ക് കൂടുമോ ? | നിലവിലെ താരിഫിന്റെ കാലാവധി നാളെ തീരും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് സംബന്ധിച്ച് സംസ്ഥാന വൈദ്യൂതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് തീരുമാനം എടുത്തേക്കും. ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ദ്ധനയാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെടുന്നത്.
തെങ്കുറുശ്ശിയിലെ താലി അറുത്ത ദുരഭിമാനത്തിന് ജീവപര്യന്തം തടവ് | തെങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതിയും ഹരിതയുടെ അച്ഛനുമായ പ്രഭുകുമാര്‍, അമ്മാവന്‍ കെ. സുരേഷ് കുാര്‍ എന്നിവര്‍ക്കാണ് പാലക്കാട് അഡീഷണല്‍ കോടതി ഒന്ന് ശിക്ഷ വിധിച്ചത്. ഇതിനു പുറമേ ഭീഷണിപ്പെടുത്തിയതിനു മൂന്നു വര്‍ഷം തടവും ഒരുമിച്ച് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയ്ക്കു നല്‍കണം. എന്നാല്‍ വിധിയില്‍ തൃപ്തിയില്ലെന്ന് ഹരിതയും അനീഷിന്റെ ബന്ധുക്കളും പ്രതികരിച്ചു.
പിഴ ചുമത്തലില്‍ കേരളം രണ്ടാം സ്ഥാനത്ത് | ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ കേരളം രണ്ടാം സ്ഥാനത്ത്. ഇ ചെല്ലാന്‍ സംവിധാനം നിലവില്‍ വന്നശേഷം 92.58 ലക്ഷം കേസുകളാണ് പോലീസും മോട്ടോര്‍വാഹനവകുപ്പും എടുത്തത്. 1.06 കോടി കേസുകളുമയായി യു.പി ഒന്നാമതാണ്. 90 ലക്ഷം കേസുകളുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്തുണ്ട്.
ആര്‍സിസി കന്റീനിലെ ഭക്ഷണത്തില്‍ പുഴു | തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി.) പീഡിയാട്രിക് ഐസിയുവില്‍ നല്‍കിയ ഇഡലിയും സാമ്പാറും ഭക്ഷണത്തില്‍ പൂഴുവിനെ കണ്ടെത്തി. ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ അധികൃതര്‍ കിച്ചന്‍ ജീവനക്കാരനെ പുറത്താക്കി.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം | 40 സംഭവങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഇതില്‍ 26 എണ്ണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 18 കേസുകളില്‍ പ്രതികളെ തിരിച്ചറിയാനുള്ളതിനാല്‍ എഫ്.ഐ.ആറില്‍ കുറ്റാരോപിതരുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.
ദീപവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമുണ്ട് | അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിശബ്ദ മേഖലകളില്‍ ( ആശുപത്രി, സ്‌കൂള്‍, കോടതി, ആരാധനാലയങ്ങള്‍…) 100 മീറ്റര്‍ ചുറ്റളവില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല. ഹരിത പടക്കങ്ങള്‍ മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ. പടക്കങ്ങള്‍ പൊടടിക്കാന്‍ ദീപാവലിക്ക് രാത്രി എട്ടു മുതല്‍ 10രെയും ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വവെയുമായി നിയന്ത്രിച്ച് നേരത്തെ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ദേശീയം
ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വര്‍ഷം, ജാതി സെന്‍സസില്‍ അവ്യക്തത | 16-മാത് സെന്‍സസിനുള്ള നടിപടികള്‍, രാജ്യത്ത് 2020 മുതല്‍ മുടങ്ങിക്കിടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനുള്ള നടപടികള്‍ അടുത്ത വര്‍ഷം തുടങ്ങിയേക്കും. പൗരന്മാര്‍ക്ക് ഡിജിറ്റലായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വഴിയൊരുക്കുന്ന ആദ്യ സെന്‍സസാണ് വരാന്‍ പോകുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കലും പൂര്‍ത്തിയാക്കി 2026 ല്‍ സമ്പൂര്‍ണ്ണ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് ആലോചന. സെന്‍സസിനു പിന്നാലെ സര്‍ക്കാര്‍ നിയോജന മണ്ഡലം പുനര്‍നിര്‍ണയ നടപടികളിലേക്കും കടക്കും.
വിലക്കയറ്റം കുറഞ്ഞു തുടങ്ങും | നവംബര്‍ മുതല്‍ രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു തുടങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. അതേസമയം, ഒക്‌ടോബറിലും ഉപഭോക്തൃ പണപ്പെരുപ്പനരിക്ക് ഉയര്‍ന്ന നലയിലാകുമെന്നാണ് കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.
കാശ്മീരില്‍ സൈനിക ആംബുലന്‍സിനു നേരെ വെടിവയ്പ്പ് | ജമ്മു കാശ്മീരിലെ അഖ്‌നൂര്‍ ജില്ലയില്‍ സൈനിക ആംബലുന്‍സിനുനേരെ ആക്രമണം നടത്തിയ മൂന്നു ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. വനത്തിലേക്കു കടന്നുകളഞ്ഞ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
ഡിജിറ്റര്‍ അറസ്റ്റിലൂടെ തട്ടിയത് 120 കോടി | ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120 കോടി രൂപയെന്ന് ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍. നടപ്പുവര്‍ഷം ആദ്യപാദത്തില്‍ സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 7.4 ലക്ഷം പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മെയിഡ് ഇന്‍ ഇന്ത്യ വിമാനം 2026ല്‍ | ഗുജറാത്തിലെ വഡോദരയിലെ പുതിയ ടാറ്റ എയര്‍ക്രാഫ്റ്റ്് കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന ആദ്യ മെയിഡ് ഇന്‍ ഇന്ത്യാ സി 295 മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ട് വിമാനം 2026ല്‍ പുറത്തിറങ്ങും.
ആഗോള പ്രകൃതി സംരക്ഷണം | ആഗോള പ്രകൃതി സംരക്ഷണ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 176ല്‍. 180 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ലക്‌സംബര്‍ഗ്, എസ്‌റ്റോണിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. ഭൂട്ടാന്‍ (37) ആണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്.
സ്‌പെഷയില്‍ കോണ്‍സുലേറ്റ് ബംഗളൂരുവില്‍ | ബംഗളൂരുവില്‍ സ്പാനിഷ് കോണ്‍സുലേറ്റ് ആരംഭിക്കുമെന്ന് സ്‌പെയിന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.
കായികലോകം
ബാലൺ ഡി ഓർ 2024 | കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബലോണ്‍ ദ് ഓര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക്. മികച്ച വനിതാ താരത്തിനുള്ള ട്രോഫി ബാര്‍സിലോനയുടെ അയ്റ്റാന ബോണ്‍മറ്റി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വന്തമാക്കി. യുഎസ് വനിതാ ടീം പരിശീലക എമ്മ ഹയെസിനാണ് മികച്ച വനിതാ പരിശീലക (യൊഹാന്‍ ക്രൈഫ് പുരസ്‌കാരം). റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയാണ് മികച്ച പുരുഷ ടീം കോച്ച്. ബാര്‍സിലോന താരം ലമീന്‍ യമാലിനാണ് മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി. ആസ്റ്റന്‍ വില്ലയുടെ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മികച്ച ഗോള്‍കീപ്പര്‍ (യാഷിന്‍ ട്രോഫി) സ്ഥാനം നിലനിര്‍ത്തി.