സംസ്ഥാനം

പൂരം കലങ്ങിയതില്‍ ആദ്യ കേസ് | തൃശൂര്‍പൂരം കലങ്ങിയതില്‍ ഒരുവില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘതലവന്റെ പരാതിയിലാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയവ വകുപ്പുകളിലുള്ള കേസില്‍ ആരെയും പ്രതിയാക്കിയിട്ടില്ല.

പൂരം കലങ്ങിയോ ? വെടിക്കെട്ട് വൈകിയല്ലേയുള്ളു ? | പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അല്‍പ്പം വൈകിയതു മാത്രമാണ് ആകെ പ്രശ്‌നമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുടെ തൃശൂര്‍പൂരം വീണ്ടും ചൂടു ചര്‍ച്ചയായി. പൂരം കലങ്ങുക മാത്രമല്ല, നടത്തേണ്ടതുപോലെ നടത്താന്‍ സമ്മതിച്ചില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. രാവിലെ എഴുന്നള്ളിപ്പു തുടങ്ങുന്ന സമയം മുതല്‍ പല രീതിയിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നു തിരുവമ്പാടി ദേവസ്വവും പൂരം ചിട്ടയായി നടക്കുന്നതില്‍ വലിയ വീഴ്ച സംഭവിചെചന്നു പാറമേക്കാട് ദേവസ്വവും പ്രതികരിച്ചു.

സെക്രട്ടറി അനുവദിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഭരണസമിതിക്ക് റദ്ദാക്കാനാകില്ല | കെട്ടിടത്തിനു പെര്‍മിറ്റ് അനുവദിക്കുന്നത് പഞ്ചായത്ത് സെക്രട്ടറിയുടെ മാത്രം അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. അനുമതി നല്‍കിയ കെട്ടിടത്തിന്റെ പെര്‍മിറ്റ് പൊതുജനപ്രതിഷേധത്തിന്റെയോ പരാതിയുടെയോ അടിസ്ഥാനത്തില്‍ ഭരണസമിതിക്കു റദ്ദാക്കാനാകില്ലെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യുണല്‍ വ്യക്തമാക്കി. മൊബൈല്‍ ടവര്‍ പണിയാന്‍ സെക്രട്ടറി നല്‍കിയ പെര്‍മിറ്റ് റദ്ദാക്കിയ പത്തനംതിട്ട ഭരണസമിതി തീരുമാനമാണ് സര്‍ക്കാര്‍ ട്രിബ്യൂണിലിന് വിട്ടിരുന്നത്.

മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറിന് 177 കോടി | മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറിന് കേന്ദ്രസര്‍ക്കാര്‍ 177 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഹാര്‍ബറില്‍ 415 ബോട്ടുകള്‍ അടുപ്പിക്കാന്‍ സാധിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ അഞ്ചു വില്ലേജുകള്‍ക്ക് അഞ്ചു കോടി വീതവും അനുവദിച്ചു.

ദേശീയം

രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റില്ലെന്ന് പ്രധാനമന്ത്രി | ഡിജിറ്റര്‍ അറസ്റ്റ്് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയം നേരിടാന്‍ അന്വേഷണ ഏജന്‍സകള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും ഇത്തരം തട്ടിപ്പുകളെ നേരിടാനുള്ള ജാഗ്രത എല്ലാവര്‍ക്കുമുണ്ടാകണമെന്നും പ്രതിമാസ റേഡിയോ പരിപാടി മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജനസാഗരം തീര്‍ത്ത്, നയം വ്യക്തമാക്കി വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം | അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ കക്ഷി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുമെന്നു പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ) വിക്രവാണ്ടിയിലെ വി.ശാലയില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ നടനും നേതാവുമായി വിജയ്. ബി.ജെ.പിയെയും ഡിഎംകെയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വിജയ് ടിവികെയെ അവതരിപ്പിച്ചത്.

ഡ്രൈവിംഗ് സ്‌കൂള്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല | ഡ്രൈവിംഗ് സ്‌കൂളുകളുടെ നിയന്ത്രണവും ലൈസന്‍സുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്‌കരണവും നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും അവ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

കായികലോകം

ന്യൂസിലന്‍ഡിസ് 76 റണ്‍സ് ജയം | ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 76 റണ്‍സ് വിജയം. ആദ്യം ബാറ്റുചെയ്ത കിവീസ് മുന്നോട്ടുവച്ച് 260 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.1 ഓവറില്‍ 183ല്‍ എത്തിയപ്പോള്‍ ഓള്‍ ഔട്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here