സംസ്ഥാനം

58,000 പിന്നിട്ടു…| സംസ്ഥാനത്ത് സ്വര്‍ണവില 320 കൂടി വര്‍ദ്ധിച്ച് 58,240 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് വില 7280 രൂപയിലെത്തി.

തുലാമാസ പൂജ | അയ്യപ്പ ദര്‍ശനത്തിന് ആറു മണിക്കൂറിലേറെ നീളുന്ന ക്യൂവാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മാസപൂജയ്ക്ക് ഇത്രയേറെ തിരക്ക് പതിവില്ലാത്തതാണ്.

യാത്ര 101 ലേക്ക് | സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തി, മുന്‍ മുഖ്യമന്ത്രി സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് 101 -ാം പിറന്നാള്‍. തലസ്ഥാനത്ത് ബാര്‍ട്ടണ്‍ ഹില്‍ല്ലിലുള്ള മകന്‍ അരുണ്‍കുമാറിന്റെ വസതിയില്‍ പൂര്‍ണ്ണവിശ്രമത്തിലാണ് അദ്ദേഹം.

ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ ജി.എസ്.ടി | മുതിര്‍ന്ന് പൗരന്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനുള്ള 18 ശതമാനം ജി.എസ്.ടി. പൂര്‍ണമായി ഒഴിവാക്കിയേക്കും. മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സിന് ഇതേ ഇളവു നല്‍കാനാണ് ജി.എസ്.ടി. കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതല സമിതിയിലെ ധാരണ. ഡിസംബറിലെ ജി.എസ്.ടി. കൗണ്‍സിലില്‍ ശിപാര്‍ശയില്‍ അന്തിമ തീരുമാനം എടുത്തേക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം| അതീവസുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീകോവിലില്‍ നിവേദ്യത്തിന് ഉപയോഗിക്കുന്ന ഉരുളി മോഷ്ടിച്ചു. പുരുഷനും രണ്ട് സ്ത്രീകളുമടങ്ങുന്ന മോഷണസംഘത്ത ഗുഡ്ഗാവ് പോലീസ് ഹരിയാനയില്‍ നിന്ന് പിടികൂടി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഫോര്‍ട്ട് സി.ഐ ഹരിയാനയിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ തലസ്ഥാനത്തെത്തിക്കും.

തദ്ദേശവാര്‍ഡ് വിഭജനം തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് 16ന് പ്രസിദ്ധീകരിക്കും.

പുലിക്ക് ഇരയായി ആറു വയസുകാരി | വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാളെ പുലി പിടികൂടി കൊലപ്പെടുത്തി. തൊഴിലാളികള്‍ ബഹമുണ്ടാക്കിയപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് പുലി പോയി.

ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി | വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ നവ്യാ ഹരിദാസും പാലക്കാട്ട് സി. കൃഷ്ണകുമാറും ചേലക്കരയില്‍ കെ. ബാലകൃഷ്ണനും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി.

പോലീസ് സഹകരണ സംഘം പിടിച്ച് യുഡിഎഫ്/ പോലീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുകൂല പാനലിന് ജയം. ജി.ആര്‍. അജിത്തിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

ആക്രമിച്ച് പണം കവര്‍ന്നു / കോഴിക്കോട് ഏലത്തൂരില്‍ എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള പണവുമായി പോയ കാറിലുണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ച് 25 ലക്ഷം രൂപ കവര്‍ന്നു.

എഡിഎം- പ്രശാന്തന്‍ കൂടിക്കാഴ്ച / കൈക്കൂലി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ടി.വി. പ്രശാന്തനും എ.ഡി.എം കെ. നവീന്‍ ബാബുവും റോഡരികില്‍ തമ്മില്‍ കാണുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഗീത ഐ.എ.എസ് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലുള്ളവരുടെ മൊഴി എടുത്തു. അതേസമയം, ഇന്നലെ കലക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ദേശീയം

വ്യാജ ബോംബ് ഭീഷണി കൊച്ചിയിലും/ കൊച്ചി ബംഗളൂരു സെക്ടറില്‍ അടക്കം ഇന്നലെ മാത്രം വ്യാജ ബോംബ് ഭീഷണി നേരിട്ടത് മുപ്പതിലേറെ വിമാനങ്ങള്‍ക്ക്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിമാനക്കമ്പനി സി.ഇ.ഒമാുടെ അടിയന്തരയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു.

വിജയ കിഷോര്‍ രഹത്കര്‍/ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയായി വിജയ് കിഷോര്‍ രഹത്കറിനെ നിയമിച്ചു. നലവില്‍ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയാണ്.

വിദേശം

നെതന്യാഹുവിനു നേരെ ആക്രമണം/ ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊല്ലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വസതിക്കു നേരെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തി. ടെല്‍ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം.

ക്യൂബ ഇരുട്ടിലായിട്ട് രണ്ട് ദിവസം/ തുടര്‍ച്ചയായി രണ്ടാം ദിനവും ക്യൂബയില്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി ഗ്രിഡുകളുടെ പ്രവര്‍ത്തനം നിലച്ചത്.

കായിക ലോകം

വിജയലക്ഷ്യം 107 റണ്‍സ്/ ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 107 റണ്‍സ്. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ നേരിട്ടത് ബാറ്റിംഗ് തകര്‍ച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here