സംസ്ഥാനം
കാലാവസ്ഥ | വ്യാപക മഴയ്ക്ക് സാധ്യത. തീരദേശവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.
ശബരിമല ദർശന സമയം കൂട്ടി | ശബരിമല ക്ഷേത്രത്തിലെ ദർശന സമയം അര മണിക്കൂർ കൂട്ടി പുലർച്ചെ മൂന്നു മുതൽ ഒന്നു വരെയും ഉച്ചകഴിഞ്ഞ് ഒന്ന് മുതൽ 11 വരെയും ആക്കി. 17 മുതൽ 21 വരെയാണ് പൂജകൾ.
വൈദ്യുതി തർക്കപരിഹാരത്തിന്… | വൈദ്യുതി വിതരണത്തിലെ പരാതികൾ വേഗത്തിൽ പരിഹരിക്കാൻ പുതിയ പരിഷ്കാരം ഏർപ്പെടുത്തി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങളിൽ ഇനി മുതൽ വൈദ്യുതി ഉപഭോക്താക്കളുടെ പ്രതിനിധികളെ ഉൾപ്പെടുത്തും. കെ എസ് ഇ ബിക്ക് കീഴിലുള്ള ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങൾ മുന്നിൽ നിന്ന് അഞ്ചായി.
ഗവർണർ കടുപ്പിക്കുന്നു | സ്വർണ്ണക്കടത്തിലെ ദേശവിരുദ്ധ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എന്തോ ഒളിപ്പിക്കാനുണ്ടെന്ന് ഗവർണർ. ഇനി ചീഫ് സെക്രട്ടറിയോ ഡിജിപിയോ രാജ് ഭവനിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിഷയത്തിൽ രാഷ്ട്രപതിക്ക് നൽകാനുള്ള റിപ്പോർട്ടിൻ്റെ കരട് രാജ് ഭവൻ തയ്യാറാക്കി.
എസ് ഐക്ക് സസ്പെൻഷൻ | കാസർകോട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ ചന്തേര എസ് ഐ പി. അനൂപിനെ എസ്പി സസ്പെൻ്റ് ചെയ്തു.
ദേശീയം
അവകാശവാദം ഉന്നയിച്ച് ഒമർ അബ്ദുള്ള| ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഒമർ അബ്ദുള്ള അംഗങ്ങളുടെ പിന്തുണ കത്ത് ഗവർണർക്ക് കൈമാറും.
ആകാശത്ത് മണിക്കൂറുകൾ ആശങ്ക | ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം രണ്ടര മണിക്കൂർ ആകാശത്ത് വട്ടമിട്ടു പറന്ന എയർ ഇന്ത്യ എക്സ്പ്രസ് തിരുച്ചിറപ്പള്ളി – ഷാർജ വിമാനം മണിക്കൂറുകൾ നീണ്ട ്് ആശങ്കക്കുശേഷം സുരക്ഷിതമായി തിരിച്ചിറക്കി. ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.
ട്രെയിനുകൾ കുട്ടി ഇടിച്ചു | തിരുവള്ളൂരിൽ എക്സ്പ്രസ് ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചു കയറി രണ്ട് കോച്ചുകൾക്ക് തീ പിടിച്ചു. 13 കോച്ചുകൾ പാളം തെറ്റി. ആളപായമില്ല.
ടാറ്റയുടെ പുതിയ അമരക്കാരൻ | അന്തരിച്ച രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റയെ (67) ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു.
വിദേശം
നിഹോൻ ഹിഡാൻക്യോയ്ക്ക് നോബേൽ | ജപ്പാനിലെ ഹിരോഷിമ നാഗസാക്കി അണുബോംബ്രാക്രമണങ്ങൾ അതിജീവിച്ചവരുടെ പ്രസ്ഥാനമായ നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നോബേൽ പുരസ്കാരം. ഇനി യൊരിക്കലും ആണവായുധം പ്രയോഗിക്കരുതെന്ന ആഹ്വാനമാണ് ഈ സമ്മാനമെന്ന് നോർവീജിയൻ നോമ്പേൽ സമിതി വ്യക്തമാക്കി.
കായികലോകം
സംസ്ഥാന ജൂനിയർ മീറ്റ് | മീറ്റിൻ്റെ രണ്ടാം ദിനം എട്ട് സ്വർണ്ണം ഉൾപ്പെടെ നേടി പാലക്കാട് പോയിൻ്റ് പട്ടികയിൽ മുന്നിലെത്തി. എറണാകുളമാണ് രണ്ടാമത്.
മൂന്നാം ട്വൻ്റി 20 ഇന്ന് | ഇന്ത്യ ബംഗ്ലാദേശ് മൂന്നാം മത്സരം ഇന്ന് രാത്രി 7 ന്.
ധനസഹായം തടഞ്ഞു | ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ഒളിമ്പിക്സ് സോളിഡാരിറ്റി ഗ്രാൻ്റ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തടഞ്ഞു. വാർഷിക സാമ്പത്തിക റിപ്പോർട്ട് യഥാസമയം സമർപ്പിക്കാത്തതാണ് കാരണം.