സംസ്ഥാനം

കാലാവസ്ഥ | ശക്തമായ മഴ സാധ്യത. മീൻപിടിത്തത്തിന് നിരോധനം.

ഇന്ന് പൊതു അവധി | ദുർഗാഷ്ടമി ദിനമായ ഇന്ന് സംസ്ഥാനത്ത് പൊതു അവധി. സർക്കാർ ഓഫീസുകൾക്കും അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി ബാധകം.

ഗവർണറുടെ മുന്നറിയിപ്പ് | ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ കൂടിക്കാഴ്ചയിൽ നിന്നു വിലക്കിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യാഘാതം അറിയുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നറിയിപ്പ്. ഇതിനിടെ, ഗവർണർ നടത്തിയ പരാമർശങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് പത്രകുറിപ്പിലൂടെ പോലീസ് വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെ കുടുംബ പെൻഷൻ | കുടുംബപെൻഷനു  വരുമാന പരിധി നിശ്ചയിച്ചുള്ള ഉത്തരവ് പുന:പരിശോധിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

തകർന്ന റോഡുകൾ | സംസ്ഥാനത്ത് 882 റോഡുകളിലായി 1730 കി.മീറ്റർ ശക്തമായ മഴയിൽ തകർന്ന നിലയിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ.

പുറത്താക്കി, പിന്നെ തിരിച്ചെടുത്തു | ആരോഗ്യ വകുപ്പ് പുറത്താക്കിയ സംസ്ഥാന നഴ്സിംഗ് കൗൺസിൽ പ്രസിഡൻ്റിനെ സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തു.

ലഹരി മരുന്നു കേസ് | ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പോലീസ് ചോദ്യം ചെയ്തു.

ശുചീകരണം ഉടൻ | ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേ ട്രാക്കിന് അടിയിലെ മാലിന്യം തിങ്കളാഴ്ച്ച മുതൽ നീക്കം ചെയ്യും.

ദേശീയം

രത്തൻ ടാറ്റയ്ക്ക് വിട | മുംബൈ നരിമാൻ പോയിൻ്റിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിലെ പൊതുദർശനത്തിനു ശേഷം മറൈൻ ഡ്രൈവിലൂടെ വിലാപ യാത്രയായി വർളി ശ്മശാനത്തിൽ എത്തിച്ച് പാർസി ആചാരപ്രകാരം പ്രാർത്ഥനകൾ നൽകി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യം വിട നൽകി. 

വിദേശം

സാഹിത്യ നോബേൽ | ദ് വെജിറ്റേറിയൻ നോവലിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ദക്ഷിണ കൊറിയ എഴുത്തുകാരി ഹാൻ കാങ്ങിന് (53) സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. ഈ അംഗീകാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയ സ്വദേശിയാണ്.  18-ാമത്തെ വനിതയാണ്.

കായിക ലോകം

ടെന്നീസ് ഇതിഹാസം കളി നിർത്തുന്നു| രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനു ശേഷം സ്പാനിഷ് പുരുഷ ടെന്നീസ് താരം റാഫേൽ നദാൽ വിരമിക്കുന്നു. അടുത്ത മാസം സ്പെയിനിലെ മലാഗയിൽ നടക്കുന്ന ഡേവിഡ് കപ്പ് ഫൈനൽസോടെ വിരമിക്കുമെന്നാണ് പ്രഖ്യാപനം.

പിടി ഉഷയ്ക്ക് അവിശ്വാസ ഭീഷണി | ഐഒഎ പ്രസിഡൻ്റ് പി.ടി. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. എക്സിക്യൂട്ടീവിലെ 12 അംഗങ്ങളാണ് നീക്കത്തിനു പിന്നിൽ.

LEAVE A REPLY

Please enter your comment!
Please enter your name here