സംസ്ഥാനം
ഉപതെരഞ്ഞെടുപ്പില്‍ തല്‍സ്ഥിതി ഫലം വന്നു… | ഉപതെരഞ്ഞെടുപ്പില്‍ നിലവിലെ സ്ഥിതി തുടരാന്‍ ജനം വിധിയെഴുതി. വയനാട്ടില്‍ പ്രിയങ്കയ്ക്കും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനും മികച്ച വിജയം. യു.ആര്‍. പ്രദീപിലൂടെ ചേലക്കര നിലനിര്‍ത്തി സി.പി.എം.
വാട്‌സആപ്പ് ഹാക്കിംഗ് സംസ്ഥാനത്ത് വ്യാപകം | നിങ്ങറിയാതെ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ സുഹൃത്തുകളോട് സഹായം അഭ്യര്‍ത്ഥിക്കും… സംസ്ഥാനത്ത് വാട്‌സ്ആപ്പ് ഹാക്കിംഗ് വ്യാപകമായി. സൈബര്‍ സെല്ലില്‍ ദിനം പ്രതി എത്തുന്നത് നൂറു കണക്കിനു പരാതികളാണ്.
വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ സമരം തുടരും | മുനമ്പത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. അതേസമയം സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യല്‍ കമ്മിഷനോട് സഹകരിക്കുമെന്ന് ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാര്‍, നേരിട്ട് ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
ദേശീയം
മഹാരാഷ്ട്രയില്‍ പ്രതിപക്ഷം നിലംപരിശായി | 288 ല്‍ 234 സീറ്റും നേടി മഹായുതി (എന്‍.ഡി.എ) സഖ്യം ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസും ശരത്പവാറും ഉദ്ധവിന്റെ ശവിസേനയുമൊക്കെ അടങ്ങിയ മഹാവികാസ് അഘാഡി (ഇന്ത്യാ) സഖ്യത്തിന് 50 സീറ്റെ നേടാനായുള്ളൂ. ബി.ജെ.പി ഒറ്റയ്ക്ക് 132 സീറ്റ് നേടി. ശിവസേന (ഷിന്‍ഡെ) 57, എന്‍.സി.പി.(അജിത്) 41.
ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം തുടരും | 81 ല്‍ 56 സീറ്റുമായി ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം ഭരണത്തുടര്‍ച്ച നേടി. തന്ത്രം പാളിയതോടെ ബി.ജെ.പി 25 ല്‍ നിന്ന് 21ലേക്കു താഴ്ന്നു.
നിയമസഭകളില്‍ ബി.ജെ്.പിക്കു നേട്ടം | 13 സംസ്ഥാനങ്ങളിലെ 46 സീറ്റുകളില്‍ 20 എണ്ണം ബി.ജെ.പിക്ക്. അഞ്ചു സീറ്റുകളള്‍ കൂടി നേടിയ രാജസ്ഥാനില്‍ ബി.ജെ.പി നില ഭദ്രമാക്കി. കോണ്‍ഗ്രസും തൃണമുലും ആറു വീതം സീറ്റുകള്‍ സ്വന്തമാക്കി.