സംസ്ഥാനം

കാലാവസ്ഥ | സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ല്‍ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകു്പ്പ്.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു |

യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ (96) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരം 5.30നായിരുന്നു അന്ത്യം. കബറടക്കം നാളെ വൈകുന്നേരം നാലിന് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തിഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ നടക്കും.

എം.കെ. സാനുവിന് കേരള ജ്യോതി | വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ക്ക് ഒമ്പതു പേര്‍ അര്‍ഹരായി. കേരള ജ്യോതി പുരസ്‌കാരം എം.കെ. സാനുവിന്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ( ശാസ്ത്രം, എഞ്ചിനിയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവര്‍ക്ക് കേരളപ്രഭ പുരസ്‌കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോന്‍ (കല), ഡോ. ടി.ജെ. ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രാഫി), സഞ്ജു സാംസണ്‍ (കായികം), ഷൈജ ബേബി (സാമൂഹിക സേവനം), വി.കെ. മാത്യൂസ് (വാണിജ്യം, വ്യവസായം) എന്നിവര്‍ക്ക് കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചു.

ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക് | നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. യു.എന്‍ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരസഭയാണ് തിരുവനന്തപുരം.

കുഴല്‍പ്പണത്തില്‍ വീണ്ടും ട്വിസ്റ്റ് | കഴിഞ്ഞ (2021) നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിക്കുവേണ്ടി എത്തിച്ച കുഴല്‍പ്പണം തന്നെയെന്ന് ബി.ജെ.പിയുടെ അന്നത്തെ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ആരോപം തള്ളി ബി.ജെ.പി രംഗത്തെത്തി. സാമ്പത്തിക തിരിമറിക്ക് പുറത്താക്കിയ ആളാണു സതീഷെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പ്രതികരിച്ചു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളും വിഷയം ഏറ്റെടുത്തതോടെ കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമാവുകയാണ്.

ട്രെയില്‍യാത്രക്കാര്‍ സമയക്രമത്തിലെ മാറ്റം പരിശോധിക്കുക | കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കു നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്ന് പ്രാബല്യത്തില്‍ വരും.

മിനിമം മാര്‍ക്ക് പരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം | പരീക്ഷാ വിജയത്തിനു സബ്ജക്ടിന് മിനിമം മാര്‍ക്ക് നിഷ്‌കര്‍ഷിക്കുന്നതുള്‍പ്പെടെ പൊതുവിദ്യാലയങ്ങളിലെ നിലവാരമുയര്‍ത്താനുള്ള പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാഘട്ടത്തിലും നാം നമ്പര്‍ വണ്‍ എന്നല്ലേ അവകാശപ്പെടുന്നത് ? ചില കാര്യങ്ങളില്‍ പുറകിലാണെങ്കില്‍ അത് മനസ്സിലാക്കിയാല്‍ മാത്രമേ പരിഹരിക്കാനാവൂ. അവിടെയും നമ്മള്‍ മേലെത്തന്നെയാണെന്നു പറഞ്ഞുകൊണ്ട് പിഹരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനെന്ന പേരില്‍ കുട്ടികളെ തോല്‍പ്പിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് ബാലസംഘം സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

ലൈന്‍സ് അച്ചടി വേഗത്തില്‍, ആര്‍.സി കാത്തിരിപ്പ് തുടരും | ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡ് വിതരണത്തിലെ കുടിശ്ശിക തീര്‍ന്നു. ഓരോ ദിവസത്തെയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ അടുത്തദിവസം അച്ചടിച്ച് വിതരണം ചെയ്യുന്ന വിധത്തില്‍ കുടിശ്ശിക ഒഴിവായി. അതേസമയം, നാലരലക്ഷം വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനുണ്ട്.

വിദേശതൊഴില്‍ തട്ടിപ്പ് തടയാന്‍ കേരളം നിയമനിര്‍മ്മാണത്തിന് | വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ലൈസന്‍സില്ല. ഏജന്‍സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനുള്ള നയരേഖ നോര്‍ക്ക് റൂട്‌സ് സര്‍ക്കാരിനു സമര്‍പ്പിക്കും.

ദേശീയം

ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പും മതനിരപേക്ഷ വ്യക്തി നിയമവും നടപ്പാക്കുന്നു | ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു മതനിരപേക്ഷ വ്യക്തി നിയമം എന്നതു നടപ്പാക്കുന്നതിലേക്കു രാജ്യം നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു ഗുജറാത്തിലെ വഡോദരയില്‍ നടന്ന ആഘോഷങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹിക മാധ്യമങ്ങളില്‍ ഓദ്യോഗിക മെയില്‍ ഐഡി ഉപയോഗിക്കുന്നത് വിലക്കി | സാമൂഹിക മാധ്യമങ്ങളഇല്‍ ഔദ്യോഗിക ഇ മെയില്‍ ഐ.ഡി ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഓദ്യോഗിക ആവശ്യത്തിനല്ലാത്തപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെങ്കിലേ ഔദ്യോഗിക പരിധിക്കു പുറത്തുള്ള വെബ്‌സൈറ്റുകളില്‍ സര്‍ക്കാര്‍ ഇ മെയില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഐടി മന്ത്രാലയം പുറത്തിറക്കിയ പുതിയ ഇ മെയില്‍ നയത്തില്‍ പറയുന്നു.

ബി.പി.എല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യര്‍ ഓര്‍മ്മയായി | ഇന്ത്യയുടെ ഇലക്‌ട്രോണിക് വ്യവസായ രംഗത്തെ അതികായനും ഇലക്‌ട്രോണിക് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനി ബിപിഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ടിപിജി നമ്പ്യാര്‍ (95) വിടവാങ്ങി.

ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമെന്ന് ഹൈക്കോടതി | ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്നും പങ്കാളിയുടെ സ്വകാര്യതയില്‍ ഒളിഞ്ഞു കയറിയെടുക്കുന്ന വിവരങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നു തെളിയിക്കാന്‍ ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥിന്റെ വിധി.

അന്വേഷണ മികവിനുള്ള പുരസ്‌കാരം കേരളത്തില്‍ നിന്ന് അഞ്ചു പേര്‍ക്കു | കേരളത്തില്‍ നിന്നുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ എസ്. ശശിധരന്‍, എന്‍.ആര്‍.ജയരാജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, ഫൊറന്‍സിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ഷീജ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചി സോണല്‍ യൂണിറ്റ് സൂപ്രണ്ട് എം.ആര്‍. അരവിന്ദ് എന്നിവര്‍ക്ക് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം. എന്‍.ഐ.എ ഉദ്യോഗസ്ഥരായ ആര്‍. സുശീല, വി.വി. വിപിന്‍, എം.വൈ.തോമസ് എന്നിവര്‍ ഉള്‍പ്പെടെ 463 പേര്‍ക്കാണ് പുരസ്‌കാരം.

വിദേശം

യു.എ.ഇയില്‍ പൊതുമാപ്പു നീട്ടി | യു.എ.ഇയില്‍ വിസാ നിയമലംഘനം നടത്തുന്നവര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബര്‍ 31വരെ നീട്ടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിച്ച പൊതുമാപ്പാണ് ഇപ്പോഴൂം തുടരുന്നത്.

കായിക ലോകം

ഐ.പി.എല്‍ അഞ്ചു ടീമുകള്‍ ക്യാപടന്‍മാരെ കൈവിട്ടു | താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ അഞ്ചു ടീമുകള്‍ ക്യാപടന്‍മാരെ കൈവിട്ടു. ഋഷഭ്പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സും കെ.എല്‍. രാഹുലിനെ ലക്‌നൗ സൂപ്പര്‍ ജയന്റസും ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നിലനിര്‍ത്തിയില്ല. രാജസ്ഥാന്‍ റോയല്‍സ് മലയാളി താതം സഞ്ജു സാംസണിനെയും യശസ്വി ജയ്‌സ്വാളിനെയും 18 കോടി രൂപ വീതം നല്‍കിയാണ് നിലനിര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here