സംസ്ഥാനം
സ്മാര്‍ട്ട് സിറ്റി നീക്കത്തില്‍ ദുരൂഹത | 2021 ല്‍ പൂര്‍ത്തിയാകേണ്ട കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ വീഴ്ച ഒരു ഘട്ടത്തിലും ചൂണ്ടിക്കാട്ടാതെ ഇപ്പോള്‍ ഒഴിവാക്കുനുള്ള നീക്കത്തില്‍ ദുരൂഹന. വീഴ്ചയ്ക്ക് പദ്ധതിയിലെ നിക്ഷേപവും മുടക്കുമുതലും കണ്ടുകെട്ടാനുള്ള വ്യവസ്ഥ പ്രയോജനപ്പെടുത്തുന്നില്ല. പകരം അവര്‍ക്കു സമ്മതമായ മൂല്യനിര്‍ണ്ണയ രീതി സ്വീകരിക്കുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
കളര്‍കോട് അപകടത്തില്‍ ഒരു മരണം കൂടി | കളര്‍കോട്ട് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥികൂടി മരിച്ചു.
പാരലല്‍, ട്യുഷന്‍ സെന്ററുകള്‍ വിറ്റുവരവ് സ്ഥാപനങ്ങളുടെ പട്ടികയില്‍ | വാര്‍ഷിക വിറ്റുവരവ് 20 ലക്ഷത്തിനു മുകളിലുണ്ടെങ്കില്‍ 18 ശതമാനം ജി.എസ്.സി അടയ്ക്കണമെന്നാണ് നിയമം. സംസ്ഥാനത്തെ പാരലന്‍ കോളജുകളെയും ട്യുഷന്‍ സെന്ററുകളെയും വിറ്റുവരവ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചരക്കു സേവന നികുതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നാലു ജില്ലകളിലായി 15ഓളം സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നു.
ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ | മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി ഐ.ടി. സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കറെ സര്‍ക്കാര്‍ നിയമിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്യാര്‍ത്ഥികളുടെ ഡീബാര്‍ റദ്ദാക്കി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേശീയം
പ്രോബ-3 ദൗത്യം വിജയം | മുന്‍നിശ്ചയിച്ചതിലും എട്ടു മിനിട്ട് മുമ്പ്, വൈകുന്നേരം4.04 ന് ഒന്നാം വിക്ഷേപണത്തറയില്‍ നിന്നു പിഎസ്എല്‍വി സി59 റോക്കറ്റ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബ 3 ഉപഗ്രഹം ഭ്രണപഥത്തിലേക്ക് എത്തിച്ചു.
ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരമേറ്റു | ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി | പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയുമായും ഉയര്‍ത്തി റിസര്‍വ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതോടെ ഇത് ഉടന്‍ തന്നെ വിവിധ യുപിഐ പ്ലാറ്റ്ഫോമുകളില്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബറിലാണ് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്. നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം നടത്താന്‍ കഴിയുന്ന പരമാവധി ഇടപാട് പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായി ഉയര്‍ത്തുന്നത് വഴി ഓഫ്ലൈന്‍ ഇടപാട് കൂടുതല്‍ സുഗമമായി നടത്താന്‍ സഹായിക്കും. ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്തുന്നതും ഉപയോക്താവിന് സൗകര്യമാകും.