സംസ്ഥാനം
അഞ്ചു ദിവസം മഴ തുടരും | സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല | കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.
ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകള്‍ അപകടത്തില്‍പ്പെട്ടു | കൊല്ലം ആര്യങ്കാവില്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു. 24 തീര്‍ത്ഥാടകര്‍ മടങ്ങുകയായിരുന്ന ബസ് ഇടിയുടെ ആഘാതത്തില്‍ കൊക്കയിലേക്കു മറിഞ്ഞു. ഒരാള്‍ മരിച്ചു. സേലം സ്വദേശികളാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
നടുറോഡില്‍ ഭാര്യയെ കാറിനൊപ്പം പെട്രോള്‍ ഒഴിച്ച് കത്തിച്ചു | ഭാര്യ ഓടിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശിനി അനില (44)യ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഇറങ്ങി ഓടിയതിനാല്‍ ജീവന്‍ രക്ഷപെട്ടു. കൃത്യത്തിനുശേഷം ഭര്‍ത്താവ് പദ്മരാജന്‍ (55) ഈസ്റ്റ് പോലീസ സ്‌റ്റേഷനില്‍ കീഴടങ്ങി. കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക വിഷയങ്ങളുമാണ് നടപടിക്കു പിന്നിലെന്ന് പോലീസ് പറയുന്നു.
കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ആയമാര്‍ അറസ്റ്റില്‍ | കിടക്കയില്‍ മൂത്രമൊഴിച്ചതിനു രണ്ടര വയസുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മൂന്നു താല്‍ക്കാലിക ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ആഹാരപായ്ക്കറ്റില്‍ തീയതിയും സമയവും നിര്‍ബന്ധം | ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
യു.ആര്‍. പ്രദീപിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഇന്ന് | ഉപതെരഞ്ഞെടുപ്പ്ില്‍ വിജയിച്ച് നിയമസഭയിലെത്തുന്ന യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
സ്‌കൂള്‍ ബസുകള്‍ ഫിറ്റ്‌നെസ് പരിശോധനയ്ക്ക് വിധേയമാകണം | സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ ബസുകളും വീണ്ടും ഫിറ്റ്നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണര്‍. വിനോദ സഞ്ചാര കാലമായതിനാല്‍ എല്ലാ സ്‌കൂളുകളില്‍ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ എല്ലാ സ്‌കൂള്‍ ബസുകളും മോട്ടോര്‍ വാഹന വകുപ്പ് മുന്‍പാകെ ഹാജരാക്കി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.
പന്തളം നഗരസഭയില്‍ ഭരണമാറ്റം | ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനിരിക്കെയാണ് രാജി. രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എല്‍ഡിഎഫ് പടക്കം പൊട്ടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.
മംഗലപുരം മൂന്‍ ഏരിയ സെക്രട്ടറി മധുവും മകനും ബിജെപിയില്‍ | മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബി.ജെ.പിയില്‍ ചേര്‍ന്നു. ഇയുടെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളില്‍ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കും. ബിജെപിയുമായി മധു ചില നീക്കുപോക്കുകള്‍ നേരത്തെ ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ദേശീയം
ബാങ്ക് അക്കൗണ്ടുകളില്‍ ഇനി നാലു നോമിനികള്‍ | ബാങ്ക് അക്കൗണ്ടുകളില്‍ നാലു നോമിനികളെ വരെ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ ലോക്‌സഭ പാസാക്കി. ഓരോ നോമിനിക്കുമുളള്ള പങ്കാളിത്തവും തീരുമാനിക്കാം.
ആറു പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു കൈമാറണം | യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ആറു പള്ളികളിലെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. എറണാകുളത്തെ പുളിന്താനം, മഴുവന്നൂര്‍, ഓടക്കാലി, പാലക്കാട് ജില്ലയിലെ മംഗലം ഡാം, ചെറുകുന്നം, എരിക്കുംചിറ പള്ളികളുടെ ഭരണമാണ് കൈമാറേണ്ടത്. പള്ളി സമുച്ചയം, സ്‌കൂള്‍, സെമിത്തേരി, ആശുപത്രി തുടങ്ങിയവ എല്ലാ വിഭാഗക്കാര്‍ക്കും ഉപയോഗിക്കാമെന്ന് ഓര്‍ത്തഡോക്‌സ് സഭ എഴുതി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
മന്ത്രിക്കു നേരെ ചെളിയെറിഞ്ഞു പ്രതിഷേധം | തമിഴ്‌നാട്ടില്‍ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്താനായി എത്തിയ മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുപ്പിവെള്ളത്തെ അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി | പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ ഉല്‍പ്പന്നങ്ങള്‍ പരിശോധനകള്‍ക്കും ഓഡിറ്റുകള്‍ക്കും വിധേയമായിരിക്കും. ഈ ഉത്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.
വിദേശം
1.05 ലക്ഷം കോടി തട്ടിയതിന് വധശിക്ഷ | വിയറ്റ്‌നാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് വധശിക്ഷ ശരിവച്ചു. റിയല്‍ എസ്‌റ്റേറ്റ് വ്യവസായ പ്രമുഖ ട്രൂവോങ് മൈ ലാന്റെ (68) ഏപ്രിലില്‍ വിധിച്ച വധശിക്ഷാ അപ്പീല്‍ കോടതി തള്ളി.
പട്ടാളനിയമം നടപ്പാക്കി ആറു മണിക്കൂറിനകം പിന്‍വലിച്ചു | ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം ആറു മണിക്കൂറിനകം പിന്‍വലിച്ച് പ്രസിഡന്റ് യൂണ്‍ സുക് യോള്‍. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്. എന്നാല്‍ നാഷണല്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂണ്‍ പറഞ്ഞു.