സംസ്ഥാനം
എം.ടി വിടവാങ്ങി | മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന എം.ടി.യുടെ അന്ത്യം ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. 1933 ജൂലായ് 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് ജനനം. എംടിയുടെ മൃതദേഹം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിക്കും. വ്യാഴാഴ്ച വൈകുന്നേരം നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
1995ലാണ് ജ്ഞാനപീഠം എം.ടിയെ തേടിയെത്തിയത്. 2004ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (നാലുകെട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), മാതൃഭൂമി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
രണ്ടു പേര്‍ കുത്തേറ്റു മരിച്ചു | തൃശൂര്‍ കൊടകര വട്ടേക്കാട് വീടു കയറി ആക്രമണത്തിനിടെ കുത്തേറ്റ രണ്ടു പേര്‍ മരിച്ചു. രാത്രി 11.30 ഓടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന സുജിത്ത്, ഇയാളെ ആക്രമിക്കാനെത്തിയ സംഘത്തിലെ അഭിഷേക് എന്നിവരാണ് മരണപ്പെട്ടത്.
ക്രിസ്മസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് സ്‌നിഗ്ദ്ധയെന്നു പേര് | ക്രിസ്മസ് പുലരിയില്‍ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ലഭിച്ച മൂന്നു ദിവസം പ്രായമുള്ള കുറ്റിന് സ്‌നിഗ്ദ്ധയെന്നു പേരിട്ടു.
വിദേശം
വിമാനം തകര്‍ന്ന് 38 മരണം | കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിനു സമീപം അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് യാത്രാ വിമാനം തകര്‍ന്നു 38 പേര്‍ മരിച്ചു. വിമാനത്താവളത്തിനു മൂന്നു കിലോമീറ്റര്‍ അകലെ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. റഷ്യയിലേക്കു പോവുകയായിരുന്നു വിമാനം.
കായികലോകം
ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് | ബോക്‌സിംഗ് ഡേ ടെസ്റ്റിലെ നിര്‍മ്മായ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ്് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.