തിരുവനന്തപുരം | എമ്പുരാന്‍ സിനിമക്കെതിരെ നടക്കുന്ന പ്രചരണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്ത്. എമ്പുരാനെതിരേ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ വ്യക്തമാക്കി. സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്നും സിനിമ ആസ്വാദകര്‍ എന്ന നിലയില്‍ പലരും അഭിപ്രായം പറയുമെന്നും പി സുധീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് സുധീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നും കലാപം തുടങ്ങിവച്ചവരെ അജ്ഞരാണെന്നു കാട്ടിയശേഷം ഭരണകൂടത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് സിനിമ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എമ്പുരാനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ബിജെപി അനൂകൂല സോഷ്യല്‍മീഡിയാ പ്ലാറ്റ് ഫോമുകളില്‍ നിറഞ്ഞത്.