വീട്ടില്‍ സമാധാനവും ശാന്തമായ അന്തരീക്ഷവും സൃഷ്ടിക്കാന്‍ സസ്യങ്ങള്‍ക്ക് കഴിയും. ഫെങ് ഷൂയി പ്രകാരം വായു ശുദ്ധീകരിക്കുന്നതിനും പോസിറ്റീവ് എനര്‍ജി നല്‍കുന്നതിനും സസ്യങ്ങള്‍ക്ക് കഴിവുണ്ട്. അത്തരത്തിലുള്ള കുറച്ച് സസ്യങ്ങളെക്കുറിച്ചറിയാം.

ജേഡ് പ്ലാന്റ്

ഫെങ് ഷൂയി പ്രകാരം ജീവിതത്തിലേക്ക് സമ്പത്ത് ആകര്‍ഷിക്കാനായി വീടിനുള്ളില്‍ വയ്ക്കാവുന്ന സസ്യമാണ് ജേഡ്. ക്രാസുല ഒവാറ്റ എന്നറിയപ്പെടുന്ന ജേഡ് സസ്യങ്ങള്‍ ജീവിതത്തിലേക്ക് സമ്പത്ത് ആകര്‍ഷിക്കുമെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് വീടിന്റെ ‘കന്നി മൂലയില്‍’ വയ്ക്കുമ്പോള്‍. സമ്പത്ത്, ഭാഗ്യം, സമൃദ്ധി, സര്‍ഗ്ഗാത്മകത എന്നിവയെ ശക്തിപ്പെടുത്തുന്ന പോസിറ്റീവ് എനര്‍ജിയാണ് ഇത് പ്രദാനം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്.

മുള

മുളയ്ക്ക് പോസിറ്റീവ് എനര്‍ജി ഉണ്ട്. വീടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പാത്രത്തില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ മുളയുടെ തണ്ടുകള്‍ വയ്ക്കാം. അത് സമ്പത്ത്, ചൈതന്യം, സര്‍ഗ്ഗാത്മകത, ഭാഗ്യം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കൊണ്ടുവരുമെന്നാണ് ചൈനീസ് വിശ്വാസം.

ഓര്‍ക്കിഡുകള്‍

ഫലഭൂയിഷ്ഠത, സമൃദ്ധി, സര്‍ഗ്ഗാത്മകത എന്നിവയുടെ പ്രതീകമായാണ് ഓര്‍ക്കിഡുകള്‍ അറിയപ്പെടുന്നത്. അവയുടെ ഊര്‍ജ്ജം കിടപ്പുമുറിയില്‍ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം സൃഷ്ടിക്കം. പിങ്ക് ഓര്‍ക്കിഡുകള്‍ പ്രണയത്തെ സൂചിപ്പിക്കുന്നു. ഇത് ബെഡ്‌റൂമില്‍ വയ്ക്കുകയാണ് ഉചിതം. മഞ്ഞ ഓര്‍ക്കിഡുകള്‍ ജീവിതത്തില്‍ ആരോഗ്യ സൗഖ്യത്തിനും പര്‍പ്പിള്‍ ഓര്‍ക്കിഡുകള്‍ സമ്പത്തിനെ ആകര്‍ഷിക്കുന്നതിനുമാണ് പൊതുവേ ചൈനക്കാര്‍ ഉപയോഗിക്കുന്നത്.

സേജ്

എല്ലാത്തരം ദുഷ്ട ഊര്‍ജ്ജങ്ങളുടെയും അലര്‍ജികളുടെയും ഉന്‍മൂലത്തിന് സേജ് ശുദ്ധീകരണിയായി മാറുമത്രേ. ലോകമെമ്പാടും നൂറ്റാണ്ടുകളായി വീടുകളും താമസസ്ഥലങ്ങളും വൃത്തിയാക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നു. വീട്ടില്‍ സേജ് വളര്‍ത്തുന്നത് നിങ്ങളുടെ വീടിന്റെ പോസിറ്റീവ് ഊര്‍ജ്ജത്തിന് സഹായകരമാണ്. ഇത് ഒരു കലത്തില്‍ വളര്‍ത്താം. ഇലകള്‍ പുകയ്ക്കുന്നതിന് വേണ്ടി കത്തിക്കുകയും ചെയ്യാം.

പീസ് ലില്ലി

വായുവില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ സംയുക്തങ്ങള്‍ ഇല്ലാതാക്കുന്നതിനും
ശ്വാസവായു ശുദ്ധീകരിക്കുന്നതിനുമുള്ള കഴിവുള്ള ചെടിയാണ് പീസ് ലില്ലി. കുറഞ്ഞ പരിപാലനം ആവശ്യമുള്ള സസ്യങ്ങളില്‍ ഒന്നാണിത്. പീസ് ലില്ലി അലര്‍ജികളെ നീക്കം ചെയ്യുന്നു.

ഫേണ്‍

മനോഹരമായി കാണപ്പെടുന്നതും പോസിറ്റീവ് ഏനര്‍ജി സൃഷ്ടിക്കാന്‍ സഹായിക്കുന്നതുമായ കുറഞ്ഞ പരിപാലനം ആവശ്യമുള്ള സസ്യങ്ങളില്‍ ഒന്നാണ് ഫേണ്‍. തൂക്കിയിടുന്ന ഈ ചെടി അലങ്കാര സസ്യമാണ്. വീട്ടിലെവിടെയും സ്ഥാപിക്കാം. മൂലകളിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനാണ് ഫെങ് ഷൂയിയില്‍ ഈ സസ്യത്തെ പ്രയോജനപ്പെടുത്തുന്നത്. വീട്ടിലെ ദോഷകരമായ എല്ലാ ഫലങ്ങളെയും ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിശ്വാസം.

പിയോണികള്‍

ജീവിതത്തിലേക്ക് സ്‌നേഹം ആകര്‍ഷിക്കാന്‍ കഴിയുന്ന സസ്യമായാണ് പിയോണികളെ ഫെങ് ഷൂയി പരിചയപ്പെടുത്തുന്നത്. വെള്ളയും പിങ്ക് നിറങ്ങളിലുമുള്ള എല്ലാ നിറങ്ങളിലുമുള്ള മനോഹരമായ സുഗന്ധമുള്ള പൂക്കളാണ് പ്രത്യേകത. ജീവിതത്തിലേക്ക് കുറച്ച് സൗമ്യത കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവ മികച്ച ഔട്ട്‌ഡോര്‍ സസ്യമാക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഒരു മരുന്നായോ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നമായോ ഉപയോഗിക്കാറുണ്ട്. ഇതിന് മികച്ച ശുദ്ധീകരണ ഗുണങ്ങളുമുണ്ട്. ശ്വാസവായു ശുദ്ധീകരിക്കുന്നു. എല്ലാത്തരം വിഷവസ്തുക്കളെയും ഇല്ലായ്മ ചെയ്ത് പരിസ്ഥിതിയെ പുതുമയുള്ളതാക്കുന്നു. താമസസ്ഥലത്തിന്റെ രോഗശാന്തി ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇവ ബാത്ത്‌റൂമില്‍ വയ്ക്കാമെന്നാണ് ഫെങ് ഷൂയി നിര്‍ദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here