തിരുവനന്തപുരം | ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതോടെ മറുതന്ത്രം മെനഞ്ഞ് മാലിദ്വീപ്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ പറഞ്ഞുതുടങ്ങിയ മാലിക്ക് പണി കൊടുത്ത് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡി ലക്ഷദ്വീപ് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയായില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇത് മാലി ദ്വീപിനെതിരായ വ്യക്തമായ സന്ദേശമായി വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ മാലിയിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കിത്തുടങ്ങിയതായും വാര്‍ത്തകള്‍ വന്നു. ഇതോടെ മാലി നിലപാട് മയപ്പെടുത്തി. എന്നിട്ടും 2024 ന്റെ തുടക്കത്തില്‍ മാലിദ്വീപലേക്കുള്ള ഇന്ത്യക്കാരുടെ സന്ദര്‍ശന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെയാണ് മാലി ദ്വീപ് ബോളിവുഡ് നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറായി മാലിദ്വീപ് നിയമിച്ചത്.

ദക്ഷിണേഷ്യയിലും ഗള്‍ഫിലുമെല്ലാം ആരാധകരുള്ള കത്രീന കൈഫ് മാലിയുടെ ആഗോള ടൂറിസം അംബാസിഡറാകുമ്പോള്‍ മാലിയിലേക്ക് വീണ്ടും ഇന്ത്യാക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മാലി. മാത്രമല്ല അടുത്ത മാസം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മാലി സന്ദര്‍ശനവും നടക്കും. ഇതിനുമുന്നോടിയായി ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here