നീളം കൂടിയ വാലും വലിപ്പമുള്ള മൂക്കും. കാഴ്ചയില്‍ ഗാംഭീര്യവും സൗന്ദര്യവുമുളളവാരണ് ഹിമപുലികള്‍. ഹിമാലയത്തിലെ ഏറ്റവും വലിയ വേട്ടക്കാര്‍. മഞ്ഞില്‍ ജീവിക്കാന്‍ കഴിയും വിധത്തിലുള്ള ശരീരപ്രകൃതി. മലനിരകളിലെ പ്രേതം എന്നു ഭയത്തോടെ ഇവരെ വിളിക്കാറുണ്ടത്രേ. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍പ്പെട്ടവര്‍ കൂടിയാന് ഇവര്‍.
അരുണാചല്‍ പ്രദേശിലുള്ള ഹിമപുലികളുടെ ശാസ്ത്രീയമായ കണക്കെടുപ്പ് റിപ്പോര്‍ട്ട് പുറത്തുവന്നു. 36 ഹിമപുലികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡബ്ല്യൂ.ഡബ്ല്യൂ.എഫുമായി സഹകരിച്ച് നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് അരുണാചല്‍ വനം മന്ത്രി വാങ്കി ലൊവാങ് ആണ് പുറത്തുവിട്ടത്.
പാന്ഥേറ അന്‍കിയ (Panthera uncia) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഹിമപ്പുലികള്‍ ഹിമാലയന്‍ മേഖലയിലാണ് കാണപ്പെടുന്നത്. ഇവിടങ്ങളിലെ പ്രാദേശിക സംസ്‌കാരങ്ങളിലും നാടോടിക്കഥകളിലും ഇവയുടെ സാന്നിധ്യമുണ്ട്.
രാജ്യത്ത് ഹിമപ്പുലികളുടെ എണ്ണം 718 ആയി ഉയര്‍ന്നതായി നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2019-2023 കാലയളവില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണിത്. ലഡാക്ക്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലും ഹിമപ്പുലികളുണ്ട്. ലോകത്തിലേറ്റവുമധികം ഹിമപ്പുലികള്‍ സംരക്ഷിക്കപ്പെടുന്നത് പശ്ചിമബംഗാളിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണെന്ന് (ഡാര്‍ജിലിങ് മൃഗശാല) വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൂസ് ആന്‍ഡ് അക്വേറിയംസ് (ഡബ്ല്യുഎഇഡ്സ്എ) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്ധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ മഞ്ഞു പ്രദേശത്താണ് ഹിമപുലികള്‍ പ്രധാനമായും കാണപ്പെടുന്നത്. വംശനാശത്തിന്‍െ വക്കിലുള്ള ഇവരുടെ ഇന്നത്തെ അംഗസംഖ്യ 2500 ല്‍ താഴെ മാത്രമാണ്.