തിരുവനന്തപുരം | നിലവിലുള്ള സര്‍ചാര്‍ജിനു പുറമേ ഈ മാസം യൂണിറ്റിനു 10 പൈസ അധികം കെ.എസ്.ഇ.ബി ഈടാക്കും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് ഈ തുക ഈടാക്കുന്നത്. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഉഷ്ണതരംഗസാഹചര്യമാണ് സംസ്ഥാനത്താകെ നിലനില്‍ക്കുന്നത്. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. 4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്ക്കുള്ളൂ. ഈ ശേഷി മറികടന്നാല്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല. എന്നു മാാ്രത്രമല്ല, ലോഡുകൂടി പലേടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയുംചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here