Health Roundup
രക്തസമ്മര്‍ദ്ദം
സാവധാനത്തിലുള്ള വ്യായാമത്തിന് പോകുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും! ഒരു ദിവസത്തില്‍ പതിനഞ്ചു മിനിറ്റ് എങ്കിലും നടക്കാന്‍ പോകുന്നത് രക്തസമ്മര്‍ദ്ദത്തില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാര
പ്രമേഹമുണ്ടെങ്കില്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ കാര്യത്തിലും നടക്കാന്‍ പോകുന്നത് ഗുണം ചെയ്യും. അത്താഴത്തിന് തൊട്ടുപിന്നാലെ പത്ത് മിനിറ്റ് നടക്കുകയാണെങ്കില്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്.

ദഹനവ്യവസ്ഥ
പൊതുവെ വ്യായാമം ദഹനവ്യവസ്ഥയെ സഹായിക്കും. നടത്തം കൊണ്ട് വയറും കുടലും ഉത്തേജിപ്പിക്കപ്പെടും, ഇത് ഭക്ഷണം നിങ്ങളുടെ ശരീരത്തിലൂടെ കൂടുതല്‍ വേഗത്തില്‍ നീങ്ങാന്‍ ഇടയാക്കും. ഇത് ദഹനവ്യവസ്ഥയെ സഹായിക്കും.
ഹൃദയം
ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യുന്ന പേശികള്‍ക്ക് നടത്തം ഗുണം ചെയ്യും, പതിവായി നടക്കാന്‍ പോകുമ്പോള്‍, നിങ്ങള്‍ക്ക് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും കഴിയും. ദിനവും ഒരു ചെറിയ നടത്തത്തിന് പോകുന്നത് ശീലമാക്കേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. മനസിനും ശരീരത്തിനും ഗുണപ്രദമായ ശീലമാണ് നടത്തം.