കറുപ്പിന് ഏഴ് അഴകാണ്. അതിനെക്കാള്‍ അപകടകാരികളാണ് ഭക്ഷണം പാഴ്സല്‍ ചെയ്യാന്‍ നമ്മള് ഉപയോഗിക്കുന്ന കറുത്ത പാത്രങ്ങളത്രേ. തൈറോയ്ഡില്‍ തുടങ്ങി അര്‍ബുദത്തിനു പുറമേ ഹൃദ്രോഗം വരെ അതുനിങ്ങള്‍ക്കു സമ്മാനിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പഴയ ഇലക്ട്രോണിക്സ് ഉത്പനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റീസൈ്ക്കിള് ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് പരുവപ്പെടുത്തി നിര്‍മ്മിക്കുന്നതാണ് ഇത്തരം ബ്ലാക്ക് പ്ലാസ്റ്റിക്കുകള്‍. ഇവ ഭക്ഷണ വിതരണത്തിനും ഭക്ഷണം സൂക്ഷിക്കാനും ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്നത് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്നാണ്. ഓര്‍ക്കുക ഓവനില്‍ ഭക്ഷണം ചൂടാക്കാനും ഇവ ചിലപ്പോഴൊക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാമിലെ ഒരു വീഡിയോ ചര്‍ച്ചയെ വയറലാക്കുകയും ചെയ്തു. അടുത്തിടെ എന്‍ഡിടിവിയില്‍ ഗുരുഗ്രാം മെദാന്ത ബ്രസ്റ്റ് കാന്‍സര്‍ ആന്‍ഡ് കാന്‍സര്‍ കെയറിലെ സീറിയര് ഡയറക്ടര്‍ ഡോ. കാഞ്ചന് കൗര്‍ എഴുതിയ ലേഖനത്തിലും ബ്ലാക്ക് പ്ലാസ്റ്റിക്കിനെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്കുന്നു.

ബ്ലാക്ക് പ്ലാസ്റ്റിക്കിലെ രാസപദാര്‍ത്ഥങ്ങള്‍ ചൂടുള്ളതും എണ്ണമയമുള്ളതുമൊക്കെയായ ഭക്ഷണത്തിലേക്ക് കലര്‍ന്ന് ശരീരത്തിനുള്ളിലെത്താമെന്ന് ഡോ. കാഞ്ചന് ഓര്‍മ്മപ്പെടുത്തുന്നു. ഇത് എന്‍ഡോക്രൈന്‍ സംവിധാനത്തിന്റെ താളം തെറ്റിക്കാം. അര്‍ബുദം പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നതായിരിക്കും ഫലം. മൈക്രോ പ്ലാസ്റ്റിക്കുകളെ കടത്തി വിടാനും സാധ്യതയുണ്ട്. അത് അര്‍ബുദത്തിനു പുറമേ ഹൃദ്രോഗം പോലുള്ള സങ്കീര്‍ണ്ണതകള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
സമാനമായ ആശങ്കകള്‍ നിരവധി വിദഗ്ധര്‍ വ്യത്യസ്തമായ പ്ലാറ്റ്ഫോമില്‍ പങ്കുവയ്ക്കുന്നുണ്ട്. കറുത്ത പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച 203 ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ പരീക്ഷണവിധേയമാക്കി, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ടോക്സിക് ഫ്രീ ഫ്യൂച്ചര്‍, വ്രിജെ യൂണിവേഴ്സിറ്റി ആംസ്റ്റര്‍ഡാം എന്നിവിടങ്ങള്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ നടത്തിയ പഠനം അടുത്തിടെ കീമോസ്ഫിയര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 203 ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ 85 ശതമാനത്തിലും വിഷമയമായ ഫെഌിം റിട്ടാര്‍ഡന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. തീ പടരുന്നത് സാവധാനത്തിലാക്കുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഫെഌിം റിട്ടാര്‍ഡന്റുകള്‍.
അവ കാന്‍സറിനു കാരണമാകുന്നതിനു പുറമേ, പ്രായപൂര്‍ത്തിയായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രവര്‍ത്തനത്തിലും പ്രത്യുല്പ്പാദനക്ഷമതയിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. തലച്ചോറിന്െ പ്രവര്‍ത്തനത്തെ ബാധിക്കും. കുട്ടികളിലെ വളര്‍ച്ച, വികസനം എന്നിവ തടയും.