കൊളസ്‌ട്രോള്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍ …
ലൈംഗികശേഷി കുറവ്, ക്രമം തെറ്റിയ ആര്‍ത്തവം, പാലു കുറവ്, മുടികൊഴിച്ചില്‍ …
എല്ലാം പരിഹരിക്കാന്‍ ഒരു ചെടിക്ക് കഴിയും. ഒരുപാട് ഗുണങ്ങളുള്ള ഈ ചെടി ഏതെന്നല്ലേ.
വിലക്കവും വീര്‍പ്പുമുട്ടലും വായുവികാരവുമുണ്ടായാലുള്ള പരിഹാരമായി ആശാളിയുടെ ഉപയോഗത്തെക്കുറിച്ച് ചികിത്സാമഞ്ജരിയില്‍ പറയുന്നത് ഇപ്രകാരമാണ്.
അജാള്യാദിത്രയംകൊണ്ട്
ചമച്ചു പുഴുകോടുടന്‍
കലര്‍ന്നുരുട്ടും ഗുളികാം
പായയേല്‍ ജീരകാംബുനാ…
ആശാളി, കിരിയാത്ത്, ജീരകം. ഇവ സമം എടുത്ത് ജീരകകഷായത്തില്‍ അരച്ച് വെരുകിന്‍ പുഴുവും ചേര്‍ത്ത് ഗുളികയാക്കി ഉരുട്ടി നിഴലില്‍ ഉണക്കി ഓരോ ഗുളിക ജീരക കഷായത്തില്‍ കലക്കി കുടിക്കണം. ഏറെ ഫലപ്രദമായിട്ടാണ് വൈദ്യന്മാര്‍ ഈ യോഗത്തെ വിഷേശിപ്പിക്കുന്നത്. ഹൃദ്രോഗത്തിന്റെ ആദ്യരൂപമായ അഞ്ചേനാ പെക്‌ടോറിസ് എന്ന അവസ്ഥ മാറാനും ഇതു ഉപകരിക്കുമെന്ന് വൈദ്യന്മാര്‍ പറയുന്നു.
ആശാളിച്ചെടി ആയുര്‍വേദത്തിലെ അതിപ്രധാനമായ ഒരു ഔഷധച്ചെടിയാണ്. കര്‍ക്കിടക കഞ്ഞി മുതല്‍ പല പ്രധാനപ്പെട്ട ഔഷധങ്ങളിലും ആശാളി ചേര്‍ക്കുന്നുണ്ട്. സംസ്‌കൃതത്തില്‍ ചന്ദ്രശൂരാ എന്നും ഇംഗ്ലീഷില്‍ കോമണ്‍ ക്രസ് എന്നുമാണ് ആശാളിക്ക് പേര്. ക്രൂസിഫെറേ കുടുംബത്തില്‍പ്പെടുന്ന ആശാളിയുടെ ശാസ്ത്രീയനാമം ലെപിഡിയം സ്‌റ്റൈവമെന്നമാണ്.
നന്നേ ചെറിയ കൊമ്പും മുരടുമായുള്ള ചെടികള്‍ക്ക് ആയൂര്‍വേദത്തില്‍ ‘ക്ഷുപം’ എന്നാണ് പറയുന്നത്. കടുക് ചെടിയുടെ ആകൃതിയിലുള്ള ക്ഷുപമാണ് ആശാളി. ഇതിന്റെ പൂവിന് നീല നിറമാണ്. സസ്യത്തിന് സുഗന്ധമുണ്ട്. നേര്‍ത്ത തണ്ടുകളാണ്. ഇലകള്‍ മിനിസമുള്ളവയും തിളക്കമുള്ള പച്ചനിറവുമാണ്. വിത്തുകള്‍ വളരെ ചെറുതും ചുമപ്പ് കലര്‍ന്ന തവിട്ടു നിറത്തിലുമാണ്. വെള്ളത്തിലിട്ടാന്‍ വളുവളുപ്പുണ്ടാകും.
പുറമേ പുരട്ടുവാനും അകത്തേക്ക് കഴിക്കുന്നതിനും ആശാളി ഉപയോഗിക്കുന്നുണ്ട്. അകത്തേക്ക് കഴിക്കുമ്പോള്‍ പൂര്‍ണമാത്ര ആറു മാഷം, അതായത് അഞ്ചു ഗ്രാമാണ് കണക്ക്. പടിഞ്ഞാറന്‍ ഹിമാലയത്തിലും മെഡിട്രേനിയന്‍ പ്രദേശത്തുമാണ് ആശാളിയുടെ ജനനം. കേരളത്തില്‍ കുറവെങ്കിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയുണ്ട്.
സാധാരണക്കാര്‍ക്കിടയില്‍ ആശാളിച്ചെടി പച്ചക്കറി കൂടിയാണ്. വിത്ത് മരുന്നുമാണ് അതുപോലെ ഭക്ഷണവുമാണ്. ചെറിയ രീതിയിലുള്ള പരിക്കുകള്‍ക്ക് ആശാളിച്ചെടി പാലില്‍ അരച്ച് കുടിക്കാന്‍ വൈദ്യന്മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
ആശാളിയുടെ വിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് ശര്‍ക്കരും തേങ്ങാപ്പാലും ചേര്‍ത്ത് ലേഹ്യമുണ്ടാക്കി പ്രസവാനന്തം സ്ത്രീകള്‍ക്ക് നല്‍കാറുണ്ട്. ശരീര വേദന ക്ഷീണം എന്നിവ മാറുന്നതിനൊപ്പം മുലപ്പാലും ദഹനശക്തിയും വര്‍ദ്ധിക്കും. ആര്‍ത്തവം ക്രമപ്പെടുത്താനും ഇതിനു കഴിയും.
ആശാളി വിത്തും ജീരവും അരച്ച് നാരങ്ങാ നീരില്‍ ചാലിച്ച് പുറമേ പുരട്ടിയാല്‍ വാതത്താല്‍ സന്ധികളിലുണ്ടാകുന്ന നീരും വേതനയും മാറികിട്ടും. വിത്ത് അരച്ച് പാലില്‍ കലക്കി കഴിച്ചാല്‍ വാത വേദനയ്ക്ക് ശമനമുണ്ടാകും. ശര്‍ക്കരയും നെയ്യും ചേര്‍ത്ത് ആശാളിയുടെ വിത്തു പൊടി കഴിച്ചാല്‍ ദഹനക്കേട്, ഓര്‍ക്കാനും തുടങ്ങിയവ കുറയും.
ആശാളിയുടെ വിത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രിയില്‍ കുതിര്‍ത്തശേഷം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാനും ശരീര പുഷ്ടി കൂട്ടാനും സഹായിക്കും. ആശാളി വിത്ത് രാത്രിയില്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കും. ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും ചെറുക്കാനും ആശാളിക്കു കഴിയും.
അഞ്ചു ഗ്രാം തേനില്‍ അരച്ച് രാത്രി കിടക്കുന്നതിനു മുന്നേ പുരുഷന്‍ കഴിച്ചാല്‍ സ്ത്രീഗമന ശക്തി പതിന്‍മടങ്ങ് വര്‍ദ്ധിക്കുമെന്ന് ശോഡലനിഘണ്ടുവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിത്താണ് പ്രധാനമായി ഔഷധം. അയഡിന്‍, ഇരുമ്പ്, പൊട്ടാസിയം, ഫോസ്‌ഫേറ്റ്, സള്‍ഫര്‍, ആല്‍ക്കലോയിഡുകള്‍, ആന്റി ഓക്‌സൈഡുകള്‍, കൊഴുപ്പുകള്‍, കാല്‍സ്യം, വിറ്റാമിനുകള്‍, ഫോളിക് ആസിഡ്, പ്രോട്ടീന്‍ തുടങ്ങിയ ഇതിലുണ്ട്.
പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആശാളി കുറയ്ക്കും. ശരീരത്തില്‍ നിന്ന് പൊട്ടാസ്യത്തെ പുറന്തള്ളാം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ആശാളിക്ക് കഴിവുണ്ട്. അതിനാല്‍ തന്നെ ഒരു വിദഗ്ധന്റെ ഉപദേശത്തോടെ വേണം ഉപയോഗിക്കാന്‍.