കൊച്ചി | ചുരുങ്ങിയ സിനിമകള്‍കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് വിന്‍സി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയുടെ പുതിയ പ്രസ്താവനയാണ് രസകരം. ഇനി മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്നാണ് നടി വിന്‍സി അലോഷ്യസ് പരസ്യമായി പറഞ്ഞത്. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. തന്റെ ഈ ഒരു തീരുമാനത്തിന്റെ പേരില്‍ ഇനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൂടി ഉള്‍പ്പെട്ട പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. ചിലപ്പോള്‍ ഈയൊരു തീരുമാനം എടുക്കുന്നതിന്റെ പേരില്‍ മുന്നോട്ടു പോകുമ്പോള്‍ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും. എങ്കിലും ഞാന്‍ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാന്‍ സിനിമ ചെയ്യില്ല” – ഇതായിരുന്നു നടിയുടെ വാക്കുകള്‍.